UPDATES

ഓട്ടോമൊബൈല്‍

പട്ടികുട്ടിയെപോലെ നമുക്ക് പിന്നാലെ തനിയെ വരുന്ന ബൈക്ക്!

പ്രമുഖ ഇരുചക്ര നിര്‍മ്മാതക്കളായ ഹോണ്ടയാണ് ഇത്തരമൊരു ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്

                       

പട്ടികുട്ടിയെപോലെ നമ്മുടെ ബൈക്ക് പിന്നാലെ തനിയെ വരുന്നത് ഒന്നു സങ്കല്‍പിച്ച് നോക്കിയെ. തീര്‍ന്നില്ല യഥേഷ്ടം ഇടത്തോട്ടും വലത്തോട്ടും തിരിയുക, എങ്ങോട്ട് പോയാലും പിന്നാലെ കൂടുക. ഈ പറയുന്നത് വല്ല അനിമേഷന്‍ സിനിമയിലെ കാര്യമാണെന്ന് കരുതരുത്. ശരിക്കും ഉള്ളത് തന്നെയാണ് സംഭവം. പ്രമുഖ ഇരുചക്ര നിര്‍മ്മാതക്കളായ ഹോണ്ടയാണ് ഇത്തരമൊരു ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ ജനുവരിയില്‍ ലാസ് വേഗാസില്‍ തങ്ങളുടെ പുതിയ ബൈക്ക്, കമ്പിനി പ്രദര്‍ശിപ്പിച്ചിരുന്നു.

റൈഡിംഗ് അസിസ്റ്റ് എന്ന് ഹോണ്ട വിളിക്കുന്ന ഈ ആശയം റോബോട്ടിക്‌സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഹോണ്ടയുടെ ഈ സെല്‍ഫ് ബാലന്‍സിംഗ് ബൈക്ക് ഭാവിയിലെ വാഹനങ്ങളുടെ സാങ്കേതിക വിദ്യ എന്ന പേരിലാണ് പ്രദര്‍ശിപ്പിച്ചത്. ഹോണ്ട ഇത്തരത്തില്‍ മറ്റു സാങ്കേതിക വിദ്യകളും അവതരിപ്പിച്ചിരുന്നു. ഹന്ന(HANA), യൂണി കബ് തുടങ്ങിയവയായിരുന്നു അവ.

ഹന്നയെകുറിച്ചും യൂണി കബിനെകുറിച്ചും കൂടുതല്‍ അറിയാന്‍- https://goo.gl/cRFKaj

Share on

മറ്റുവാര്‍ത്തകള്‍