December 10, 2024 |

ഔദ്യോഗിക രേഖകളിൽ തൊഴിൽ നിരക്ക് ഉയർന്നിട്ടും ഇസ്രയേലിലേക്ക് തൊഴിൽ തേടി പോകേണ്ടി വരുന്ന ഇന്ത്യൻ ജനത

25 വയസ്സിന് താഴെയുള്ള ബിരുദധാരികളിൽ 42% പേർക്കും, കോവിഡിന് ശേഷം രാജ്യത്ത് ജോലി ഇല്ലെന്ന് റിപ്പോർട്ട്.

ഇസ്രയേലിലേക്ക് വിവിധ ജോലികൾക്കായി നിരവധി ഇന്ത്യക്കരെയാണ് ക്ഷണിച്ചിരിക്കുന്നത്. ഹരിയാനയിലെ യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലാണ് മരപ്പണിക്കാർ, ഇരുമ്പ് ബെൻഡർമാർ, സെറാമിക് ടൈൽ ഫിക്‌സർമാർ, മേസ്തിരി തുടങ്ങി ജോലി ഒഴിവുകളിലേക്കുള്ള പ്രായോഗിക പരീക്ഷകൾ നടക്കുന്നത്. വിദ്യഭ്യാസ സമ്പന്നനായ രഞ്ജിത് കുമാർ അധ്യാപകൻ, ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് ടെക്‌നീഷ്യൻ, പെയിൻറർ തുടങ്ങിയ ജോലികൾ മാറി മാറി ചെയ്തിരുന്നു. സ്ഥിരമായി ഒരു ജോലിയോ വരുമാനമോ ഇല്ലാത്ത രഞ്ജിത് കുമാറിനെപ്പോലുള്ളവർ ഇതൊരു മികച്ച അവസരമായാണ് കണക്കാക്കുന്നത്. രണ്ട് ഡിഗ്രി നേടിയിട്ടും പ്രതിദിനം 700 രൂപയിൽ കൂടുതൽ സമ്പാദിക്കാൻ ഈ മുപ്പത്തൊന്നുകാരന് കഴിയുന്നില്ല. എന്നാൽ ഇസ്രയേലിൽ നിന്നുള്ള ജോലിക്കു താമസത്തിനും മെഡിക്കൽ ആനുകൂല്യങ്ങൾക്കും ഒപ്പം പ്രതിമാസം 137,000 രൂപയാണ് നൽകുക. കഴിഞ്ഞ വർഷം പാസ്‌പോർട്ട് ലഭിച്ച കുമാർ, തന്റെ ഏഴംഗ കുടുംബത്തെ പോറ്റാൻ ഇസ്രയേലിൽ സ്റ്റീൽ ഫിക്‌സറായി ജോലിക്കുള്ള കാത്തിരിപ്പിലാണ്. “ഇവിടെ സുരക്ഷിതമായ ജോലികളില്ല. വില കുതിച്ചുയരുകയാണ്. ഒമ്പത് വർഷം മുമ്പ് ബിരുദം നേടിയിട്ടും എനിക്ക് സാമ്പത്തികമായി സ്ഥിരതയില്ല,” അദ്ദേഹം ബിബിസിയോട് പറയുന്നു.

ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ബുദ്ധിമുട്ട് നേരിടുന്ന നിർമാണ മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും 70,000 തൊഴിലാളികളെ കൊണ്ടുവരാൻ ഇസ്രയേൽ പദ്ധതിയിടുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തെത്തുടർന്ന് 80,000 ഫലസ്തീൻ തൊഴിലാളികളെ ഇസ്രയേൽ തടഞ്ഞതിനെത്തുടർന്ന് തൊഴിലാളി ക്ഷാമം ഉണ്ടായതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇന്ത്യയിൽ നിന്നുള്ള 10,000 തൊഴിലാളികളെ നിയമിക്കുമെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശും ഹരിയാനയും ജോലി അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. ഹരിയാനയിലെ റോഹ്തക് നഗരത്തിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ വച്ചാണ് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് അപേക്ഷകർക്കുള്ള അഭിമുഖങ്ങളും പരീക്ഷകളും നടത്തുന്നത്. ഡൽഹിയിലെ ഇസ്രയേൽ എംബസി വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചതായി ബിബിസി പറയുന്നു.

ക്യൂവിൽ നിൽക്കുന്ന മറ്റു തൊഴിലന്വേഷകരും ഇന്ത്യയുടെ വിശാലവും എന്നാൽ അപകടകരവുമായ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ്. പലരും കരാറുകളും ആനുകൂല്യങ്ങളും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. കുമാറിനെപ്പോലെ, പലരും കോളേജ് ബിരുദങ്ങൾ നേടിയെങ്കിലും സുരക്ഷിതമായ ജോലിക്കായുള്ള അന്വേഷണത്തിലാണ്. കൂടാതെ കാഷ്വൽ കൺസ്ട്രക്ഷൻ ജോലികളിലേക്ക് തിരിയാനും
, മാസത്തിൽ ഏകദേശം 15-20 ദിവസത്തേക്ക് പ്രതിദിനം 700 രൂപ വരെ സമ്പാദിക്കാനും നിർബന്ധിതരാകുന്നു.

വരുമാനം വർധിപ്പിക്കാൻ ഇവരിൽ പലരും ഒന്നിലധികം ജോലികൾ ചെയ്യുന്നുണ്ട്. ചിലർ തങ്ങളുടെ സാമ്പത്തിക തിരിച്ചടികൾക്ക് കാരണമായി ചൂണ്ടി കാണിക്കുന്നത് 2016ലെ നോട്ടു നിരോധനവും 2020-ലെ കോവിഡ് ലോക്ക്ഡൗണുമാണ്. മറ്റു ചിലർ സർക്കാർ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പരാതിപ്പെടുന്നു. യുഎസിലേക്കും കാനഡയിലേക്കും അനധികൃതമായി പ്രവേശിക്കാൻ ഏജന്റുമാർക്ക് പണം നൽകാൻ ശ്രമിച്ചതായി പലരും അവകാശപ്പെടുന്നു, എന്നാൽ ഇതിനായി പണം ശേഖരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതെല്ലാം, സുരക്ഷിതവും കൂടുതൽ ലാഭകരവുമായ ഒരു വിദേശ ജോലി തേടാൻ അവരെ പ്രേരിപ്പിച്ചതായി അവർ പറഞ്ഞു.അതിനാൽ തന്നെ യുദ്ധമേഖലയിൽ ജോലി ചെയ്യുന്നതിന്റെ അപകടസാധ്യത കാര്യമാക്കേണ്ടതില്ലെന്ന് അവർ പറയുന്നു.

2014-ൽ ബിരുദം നേടിയ സഞ്ജയ് വർമ, ടെക്നിക്കൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, റെയിൽവേ എന്നി സർക്കാർ ജോലിക്കായി ഒരു ഡസനിലധികം പരീക്ഷകൾ എഴുതിയിട്ടുണ്ട്. ആറ് വർഷമായി ഈ ജോലികൾക്കയി അദ്ദേഹം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് . “വളരെ കുറച്ച് ജോലികൾ മാത്രമേയുള്ളൂ, ഡിമാൻഡ് അവരുടെ എണ്ണത്തിന്റെ 20 ഇരട്ടിയാണ്,” അദ്ദേഹം പറഞ്ഞു. 2017-ൽ, ഇറ്റലിയിൽ പ്രതിമാസം 900 യൂറോ ഫാം ജോലിക്കായി ഒരു ഏജന്റിന് 140,000 രൂപ നൽകിയെങ്കിലും ജോലി നേടനായില്ല.

28 കാരനായ ഹർഷ് ജാട്ട് 2018-ൽ ഹ്യുമാനിറ്റീസിൽ ബിരുദം നേടി. തുടക്കത്തിൽ ഒരു കാർ ഫാക്ടറിയിൽ മെക്കാനിക്കായിരുന്നു, പിന്നീട് രണ്ട് വർഷം പോലീസ് ഡ്രൈവറായി ചിലവഴിച്ചു, “മദ്യപാനികളായ ആളുകൾ എമർജൻസി ലൈൻ ദുരുപയോഗം ചെയ്യുന്നത്” കൈകാര്യം ചെയ്യുന്നതിൽ മടുത്തു ജോലി രാജി വച്ചു. പിന്നീട് പബ് ബൗൺസറായി ജോലി ചെയ്‌തെങ്കിലും ണ്ട് വർഷത്തിന് ശേഷം പുറത്താക്കിയാതായി അദ്ദേഹം പറയുന്നു. ജോലിയില്ലാത്ത ജാട്ട് തന്റെ കുടുംബത്തിന്റെ എട്ട് ഏക്കർ ഫാമിലേക്ക് മടങ്ങി. എന്നാൽ ആരും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജോലികൾ, ഗുമസ്തൻ, പോലീസി തുടങ്ങിയ പരീക്ഷകളിൽ വിജയിക്കാൻ സാധിച്ചില്ല. തന്റെ ഗ്രാമത്തിലെ യുവാക്കൾ യുഎസിലേക്കും കാനഡയിലേക്കും അനധികൃതമായി പ്രവേശിക്കാൻ ഏജന്റുമാർക്ക് 6 മില്യൺ രൂപ വീതം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “എനിക്ക് വിദേശത്ത് പോയി നല്ല ശമ്പളമുള്ള ജോലി നേടണം,ഞാൻ യുദ്ധത്തെ ഭയപ്പെടുന്നില്ല.” മിസ്റ്റർ ജാട്ട് പറഞ്ഞു.

ഇന്ത്യയിലെ തൊഴിൽ രംഗം ഒരു സമ്മിശ്ര രീതിയിലാണ്. ആനുകാലിക ലേബർ ഫോഴ്‌സ് സർവേയിൽ നിന്നുള്ള ഗവൺമെന്റ് ഡാറ്റ, തൊഴിലില്ലായ്മ ൽ കുറയുന്നതയാണ് കാണിക്കുന്നത്. 2017-2018 ലെ 6% ൽ നിന്ന് 2021-2022 ൽ 4% ആയി കുറഞ്ഞു. സർക്കാർ ഡാറ്റയിൽ ശമ്പളമില്ലാത്ത ജോലികൾ ജോലിയായി ഉൾപ്പെടുത്തിയതാണ് ഇതിന് കാരണമെന്ന് ഡെവലപ്‌മെന്റ് ഇക്കണോമിസ്റ്റും ബാത്ത് സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറുമായ സന്തോഷ് മെഹ്‌റോത്ര പറയുന്നു. “ജോലികൾ നടക്കുന്നില്ല എന്നല്ല. സംഘടിത ജോലികൾ കഷ്ടിച്ച് വളരുകയാണ്, അതേസമയം ജോലി അന്വേഷിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരികയാണ്,” പ്രൊഫ മെഹ്‌റോത്ര പറഞ്ഞു.
അസിം പ്രേംജി സർവകലാശാലയുടെ സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ റിപ്പോർട്ട് പറയുന്നത് തൊഴിലില്ലായ്മ കുറയുന്നുണ്ടെങ്കിലും അത് ഇപ്പോഴും ഉയർന്ന തലത്തിലാണ്. 15% ബിരുദധാരികൾക്കും, 25 വയസ്സിന് താഴെയുള്ള ബിരുദധാരികളിൽ 42% പേർക്കും, കോവിഡിന് ശേഷം രാജ്യത്ത് ജോലി ഇല്ലെന്ന് റിപ്പോർട്ട് കണ്ടെത്തിയിരുന്നു.

×