UPDATES

തൊഴിൽ രഹിതരായ ഇന്ത്യൻ യുവത്വം ആർക്കായിരിക്കും വോട്ട് ചെയ്യുക

തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യ നേരിടേണ്ട സുപ്രധാന ചോദ്യമാണ്

                       

ഏപ്രിൽ 19 ന് ആരംഭിച്ച് ജൂൺ ആദ്യം വരെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. ഏകദേശം 950 ദശലക്ഷം രജിസ്റ്റർ ചെയ്ത വോട്ടർമാരായിരിക്കും ഇത്തവണ വിധിയെഴുതുക. രാഷ്ട്രീയ വിദഗ്ധരുടേതുൾപ്പെടെയുള്ള വിശകലനമനുസരിച്ച് മോദി സർക്കാരിനെ കാത്തിരിക്കുന്നത് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ മുന്നണികൾക് പോലും അവകാശപ്പെടാനില്ലാത്ത അളവിലാണ് ബിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നും വിശകലനങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്.

ഇത്രയും സംഭവവികാസങ്ങൾക്കൊടുവിലും ബിജെപിക്കും മോഡി സർക്കാരിനും ലഭിക്കുന്ന പിന്തുണയിൽ ചിലർക്കെങ്കിലും ആശങ്ക തോന്നിയേക്കാം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പുരോഗതിയിലാണെന്ന് പലപ്പോഴും ബിജെപി നേതാക്കൾ അവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ പത്ത് വർഷം മുമ്പ് ബിജെപി അധികാരത്തിലെത്തുന്നതിനു മുൻപ് വാഗ്ദാനം ചെയ്ത അതെ അളവിൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നതും ചോദ്യചിഹ്നമാണ്. ഇതിനേക്കാൾ മുന്നിട്ടു നിൽക്കുന്ന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇന്ത്യയിൽ യുവാക്കളിൽ തൊഴില്ലായ്മാ രൂക്ഷമായി കൊണ്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കണിച്ചാണ് പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നോട്ട് നിരോധനം മുതൽ ഇന്ത്യയിലെ വൻകിട വ്യാവസായിക കമ്പനികളുടെ ആഭ്യന്തര-വിദേശ മത്സരങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുന്ന നയം വരെ തൊഴിലില്ലായ്മയെ ബാധിച്ചതായി കോൺവെർസേഷൻ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

മണിപ്പൂർ മുതൽ ഇലക്ടറൽ ബോണ്ട് വരെയുള്ള വിവാദങ്ങൾ മോദിസർക്കാരിനു മേലുണ്ടായിരുന്നിട്ടും,എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ തങ്ങൾ തന്നെ ഭരണത്തിലെത്തുമെന്ന് അരക്കിട്ടുറപ്പിക്കുന്നത്. നിലവിൽ കോൺഗ്രസിനേക്കാൾ ശ്കതരായ നേതാക്കളെയും പ്രാദേശിക പാർട്ടികളെയും നേതാക്കന്മാരെയെയും തങ്ങളുടെ പക്ഷത്തു നിലയുറപ്പിക്കാൻ ബിജെപിക്ക് കഴിയുന്നുണ്ട്. ഇതിനും പ്രധാനമായി രാജ്യത്തിന്റെ ഹിന്ദുത്വ വികാരം ബിജെപിക്കൊപ്പം നിലകൊള്ളുന്നുവെന്നാണ്. രാജ്യത്തെ 80% ജനങ്ങളും പിന്തുടരുന്ന ഹിന്ദു മതത്തിൻ്റെ വിശ്വാസങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമാകണം ഇന്ത്യയുടെ സമൂഹവും സർക്കാരും എന്ന് പലരും കരുതുന്നു.

ആരാധനാലയങ്ങൾ, വിശ്വാസാധിഷ്ഠിത വിവാഹമോചനം, കുട്ടികളുടെ സംരക്ഷണ നിയമങ്ങൾ, മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീർ സ്വയംഭരണാവകാശം എന്നിവ ഉൾപ്പെടെ മതന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പ്രത്യേക സംരക്ഷണമായി അവർ കരുതുന്നവ അവസാനിപ്പിക്കാൻ പതിറ്റാണ്ടുകളായി നടത്തുന്ന പ്രചാരണം ഏറെക്കുറെ ഫലം കണ്ടിരിക്കുകയാണ്. ഘട്ടം ഘട്ടമായി, കഴിഞ്ഞ ദശകത്തിൽ, ഹിന്ദു ദേശീയതുടെ അടിത്തറ പാകാനായിട്ടുണ്ട്. 2019-ൽ, ജമ്മുവിലുള്ള കേന്ദ്രത്തിന്റെ പരിമിത അവകാശങ്ങൾ വിശാലമാക്കുവാനായി ആർട്ടിക്കിൾ 370 ന്റെ റദ്ധാക്കലും, ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയിടത്ത് അയോദ്ധ്യ ക്ഷേത്രത്തിന്റെ നിർമ്മാണവും ഇതിന്റെ ആക്കം കൂട്ടിയിരുന്നു. തൊട്ടുപിന്നാലെയാണ് മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നല്കൂന്നതിനുള്ള പൗരത്വ ബേദഗതി നിയമം പ്രാഭല്യത്തിൽ വരുത്തിയത്. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന തത്വത്തെ പോലും തിരുത്തികുറിക്കാവുന്ന യൂണിഫോം സിവിൽ കൊടും ഉടനടി നടപ്പിലാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

എന്നാൽ ഹിന്ദു വോട്ടുബാങ്കുകൾക്കു പുറമെ കൂടി പിന്തുണ നേടിയാലേ മറ്റു പാർട്ടികളുടെ പിന്തുണയില്ലതെ ഒറ്റക്കക്ഷിയായി കേന്ദ്രത്തിൽ ഭരണത്തിലെത്താൻ ബിജെപിക്ക് കഴിയുകയുള്ളു. നഗരങ്ങളിലുള്ള മിഡിൽ ക്ലാസ് ആളുകളെ സംബന്ധിച്ച് സാംസ്കാരികമേഖലയെക്കാൾ മികച്ച ഭരണമാണ് ആവശ്യം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും, അഴിമതി തടയുമെന്നും രാജ്യത്തിൻ്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുമെന്നും ദേശീയ അഭിമാനം വീണ്ടെടുക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടാണ് ബിജെപി അവരുടെ പിന്തുണ നേടിയത്. ഈ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് urappan, അതിനാൽ അതിന് ഈ വോട്ടർമാരെ പിടിച്ചുനിർത്താൻ കഴിയും. അതേസമയം, ഇടതുപക്ഷ പാർട്ടികളെ പിന്തുണയ്ക്കുകയോ വോട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഗ്രാമീണ ദരിദ്രരുടെയും സ്ത്രീകളുടെയും പിന്തുണ ബിജെപിക്ക് ലഭിക്കും. സമീപ വർഷങ്ങളിൽ ഈ ഗ്രൂപ്പുകളെ ആകർഷിക്കുന്നതിനായി, മോദി സർക്കാർ ഗ്രാമീണ വരുമാന ഗ്യാരൻ്റി പദ്ധതിക്കുള്ള ധനസഹായം ഇരട്ടിയാക്കി, സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുൾപ്പെടെയുള്ള മറ്റ് പരിപാടികൾ പുനഃ രാരംഭിച്ചു. അതെ സമയം ഇന്ത്യയിലെ തൊഴിലില്ലായ്മ യുവാക്കളെ എത്തിക്കുന്നത് യുദ്ധമുഖത്താണ്. കഴിഞ്ഞ ആഴ്ചയിലാണ് യുദ്ധാന്തരീക്ഷിത്തിൽ തുടരുന്ന ഇസ്രേയലിൽ വച്ച് മലയാളി യുവാവ് കൊല്ലപ്പെട്ടത്. റഷ്യയുടെ യുദ്ധമുഖത്തെത്തിയ ഇന്ത്യൻ യുവാക്കൾക്കും മരണം തന്നെയായിരുന്നു കാത്തിരുന്നത്.

 

 

 

 

Share on

മറ്റുവാര്‍ത്തകള്‍