Continue reading “പതിനാറാം ലോക്സഭ: അറിയേണ്ട കാര്യങ്ങള്‍, വെല്ലുവിളികള്‍”

" /> Continue reading “പതിനാറാം ലോക്സഭ: അറിയേണ്ട കാര്യങ്ങള്‍, വെല്ലുവിളികള്‍”

"> Continue reading “പതിനാറാം ലോക്സഭ: അറിയേണ്ട കാര്യങ്ങള്‍, വെല്ലുവിളികള്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പതിനാറാം ലോക്സഭ: അറിയേണ്ട കാര്യങ്ങള്‍, വെല്ലുവിളികള്‍

Avatar

                       

ടീം അഴിമുഖം

16-ആം ലോക് സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. 1984നു ശേഷം ഭരണകക്ഷി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന സഭയാണ് ഇത്. പുതിയ മന്ത്രി സഭയ്ക്കും ഗവണ്‍മെന്‍റിനും മുന്‍പാകെ എന്തൊക്കെ നിയമ നിര്‍മ്മാണ പ്രക്രിയകളാണ് കാത്തിരിക്കുന്നത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

15-ആം ലോക് സഭ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ 128 ബില്ലുകളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഇതില്‍ ലോക് സഭയില്‍ പാസാക്കാതെ കിടക്കുന്ന ബില്ലുകള്‍ സഭയുടെ കാലാവധി പൂര്‍ത്തിയായതോടെ റദ്ദായി പോകുന്നതാണ്. രാജ്യസഭയിലെ 60 ബില്ലുകള്‍ സ്വാഭാവികമായും 16-ആം ലോക് സഭയുടെ മേശപ്പുറത്തേക്ക് വരും. മുടങ്ങിക്കിടക്കുന്ന ബില്ലുകളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോടൊപ്പം റദ്ദായി പോയവയുടെ നടപടി ക്രമങ്ങള്‍ പുനരാരംഭിക്കുക എന്നതും പുതിയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പാസാക്കാനുള്ളതും റദ്ദായതുമായ ബില്ലുകളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:

ലോക് സഭയില്‍ മുടങ്ങിപ്പോയ 60 ബില്ലുകളില്‍ 18 എണ്ണം 2009ന് മുന്‍പ് അവതരിപ്പിക്കപ്പെട്ടതാണ്. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലാണ് ഏറ്റവും കൂടുതല്‍ ബില്ലുകള്‍ പാസാവതെ കിടക്കുന്നത്(11 ബില്ലുകള്‍). ദി മെന്‍റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍- 2013, ദി ഇന്‍ഡ്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ (ഭേദഗതി) ബില്‍-2013, ദി ഡ്രഗ്സ് ആന്ഡ് കോസ്മെറ്റിക്സ് (ഭേദഗതി) ബില്‍-2013,  ദി ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ് ആന്ഡ് അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം (പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) ബില്‍, 2014 എന്നിവ മുടങ്ങിക്കിടക്കുന്ന ബില്ലുകളില്‍ ഉള്‍പ്പെടുന്നു.

ബില്ലുകള്‍ കെട്ടിക്കിടക്കുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനം ലോ ആന്‍ഡ് ജസ്റ്റീസ് മന്ത്രാലയത്തിനാണ്(8 എണ്ണം). ദി ജുഡീഷ്യല്‍ അപ്പോയിന്‍റ്മെന്‍റ് കമ്മീഷന്‍ ബില്‍-2013, ദി റിഅഡ്ജസ്റ്റ്മെന്‍റ് ഓഫ് റെപ്രെസെന്‍റേഷന്‍ ഷെഡ്യൂള്‍ഡ് കാസ്റ്റസ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് ഇന്‍ പാര്‍ലിമെന്ററി ആന്‍ഡ് അസ്സെംബ്ലി കണ്‍സ്റ്റിറ്റ്വന്‍സി (മൂന്ന്) ബില്‍- 2013 എന്നിവ ഇതില്‍ ഉള്‍പ്പെടും.

കൂടുതല്‍ ബില്ലുകള്‍ കുടുങ്ങിക്കിടങ്ങുന്ന മൂന്നാമത്തെ മന്ത്രാലയം മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലായ്മെന്‍റ് ആണ് (7 ബില്ലുകള്‍). ദി ചൈല്‍ഡ് ലേബര്‍ (പ്രോഹിബിഷന്‍ ആന്‍ഡ് റെഗുലേഷന്‍) അമന്ഡ്മെന്‍റ് ആക്ട്-2012, ദി ബില്‍ഡിംഗ് ആന്‍ഡ് അഥര് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് റിലേറ്റഡ് ലോസ് (അമന്ഡ്മെന്‍റ്) ബില്‍-2013, ദി മൈന്‍സ് (അമന്ഡ്മെന്‍റ്) ബില്‍-2011 എന്നിവയാണ് പാസാക്കാനുള്ള ബില്ലുകള്‍.

റദ്ദാവുന്ന ബില്ലുകളില്‍ കൂടുതല്‍ ധന മന്ത്രാലയത്തിലാണ്(11 ബില്ലുകള്‍). ദി ഡൈറക്റ്റ് ടാക്സെസ് കോഡ് ബില്‍-2010, ദി ബിനാമി ട്രാന്‍സാക്ഷന്‍സ് (പ്രോഹിബിഷന്‍) ബില്‍- 2011, ദി പബ്ലിക് പ്രൊക്യൂയര്‍മെന്‍റ് ബില്‍-2012, ദി മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (ഡെവലപ്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍) ബില്‍-2012 എന്നിവയാണ് ഇക്കൂട്ടത്തിലെ പ്രധാന ബില്ലുകള്‍.

അടുത്തത് മാനവ വിഭവ ശേഷി വകുപ്പാണ്. 10 ബില്ലുകളാണ് ഇവിടെ റദ്ദായി പോകുന്നത്. ദി എഡ്യൂക്കേഷണല്‍ ട്രിബ്യൂണല്‍ ബില്‍-2010, ദി ഫോറിന്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (റെഗുലേഷന്‍ ഓഫ് എന്‍ട്രി ആന്‍ഡ് ഒപ്പറേഷന്‍സ്) ബില്‍-2010, ദി നാഷണല്‍ അക്രെഡിറ്റേഷന്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബില്‍- 2010, ദി യൂണിവേര്‍സിറ്റീസ് ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ബില്‍-2012 എന്നിവയാണ് ഇവിടെ റദ്ദായിപ്പോയ ബില്ലുകള്‍.

കൂടുതല്‍ ബില്ലുകള്‍ റദ്ദാകുന്ന വകുപ്പില്‍ മൂന്നാം സ്ഥാനം മിനിസ്ട്രി ഓഫ് ലോ ആന്‍ഡ് ജസ്റ്റീസ് ആണ് (7 ബില്ലുകള്‍). ദി വിമെന്‍സ് റിസെര്‍വേഷന്‍ ബില്‍, ദി മാര്യേജ് ലോസ് (അമന്ഡ്മെന്‍റ്) ബില്‍-2010, ദി ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ട്സ് ആന്‍ഡ് അക്കൌണ്ടബിലിറ്റി ബില്‍-2010 എന്നിവയാണ് ഇവയില്‍ പ്രധാനം.

അംഗങ്ങളുടെ പൊതു ചിത്രം


ലിംഗ പദവി

തിരഞ്ഞെടുക്കപ്പെട്ട 543 എം പിമാരില്‍ 61 പേര്‍ സ്ത്രീകളാണ്. ചെറിയ വര്‍ധനവാണെങ്കിലും ഇത്രയേറെ വനിതാ അംഗങ്ങള്‍ ലോക്സഭയിലെത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ്. 58 വനിതകളാണ് 15-ആം ലോക് സഭയില്‍ ഉണ്ടായിരുന്നത്.

പ്രായം
543 എം പി മാരില്‍ 253 പേര്‍ പേര്‍ 55 വയസിന് മുകളിലുള്ളവരാണ്. അതായത് 43 ശതമാനം പേര്‍. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് 55 വയസിനുമുകളിലുള്ള ഇത്രയധികം എം പിമാര്‍ ഉണ്ടാവുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ലോക് സഭയ്ക്ക് പ്രായം കൂടി വരികയാണെന്നതാണ് കൌതുകകരം. 40 വയസില്‍ താഴെയുള്ള 71 (13%) എം പിമാര്‍ മാത്രമാണ് ലോക് സഭയില്‍ ഉള്ളത്.


വിദ്യാഭ്യാസം
ഈ ലോക് സഭയില്‍ 75% പേര്‍ കുറഞ്ഞത് ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ്. കഴിഞ്ഞ ലോക് സഭയെ അപേക്ഷിച്ച് ഇത് പക്ഷേ അല്പം കുറവാണ്. 79% ആയിരുന്നു കഴിഞ്ഞ സഭയിലെ എണ്ണം. പക്ഷേ കൌതുകകരമായിട്ടുള്ളത്, മെട്രിക്യൂലേറ്റ് ഡിഗ്രിയില്ലാത്ത എം പി മാരുടെ എണ്ണം 15-ആം ലോക് സഭയില്‍ ഉള്ളതിനെക്കാള്‍ (3%) വളരെ കൂടുതലാണ് ഇത്തവണ (13%). മെട്രിക്യൂലേറ്റ് ഡിഗ്രി മാത്രമുള്ള എം പി മാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 15-ആം ലോക്സഭയില്‍ 17% ആയിരുന്നെങ്കില്‍ ഇപ്പോഴത് 10% ആണ്. ഡോക്ടറല്‍ ഡിഗ്രിയുള്ള പ്രതിനിധികളുടെ എണ്ണം കഴിഞ്ഞ സഭയില്‍ 3% ആയിരുന്നെങ്കില്‍ ഇത്തവണ അത് 6% ആയി ഉയര്‍ന്നിട്ടുണ്ട്.  


തൊഴില്‍

16-ആം ലോക് സഭയില്‍ 27%പേര്‍ തങ്ങളുടെ പ്രാഥമിക തൊഴില്‍ ആയി കാര്‍ഷിക വൃത്തിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ളതില്‍ 24% പേര്‍ രാഷ്ട്രീയവും സാമൂഹ്യ സേവനവും തൊഴിലായി കാണുമ്പോള്‍ 20%പേര്‍ ബിസിനസുകാരാണ്. കഴിഞ്ഞ സഭയില്‍ 28% പേര്‍ രാഷ്ട്രീയവും സാമൂഹ്യ സേവനവും തൊഴിലായി പറഞ്ഞപ്പോള്‍ 27% പേര്‍ക്ക് കൃഷിയും 15% പേര്‍ക്ക് ബിസിനസുമാണ് പ്രാഥമിക തൊഴില്‍ മേഖല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യത്തെ ലോക് സഭയിലേക്ക് പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ വക്കീലന്‍മാരാണ് (36%). കൃഷിയും (22%) ബിസിനസുമാണ് (12%) രണ്ടും മൂന്നും സ്ഥാനത്ത്.

Share on

മറ്റുവാര്‍ത്തകള്‍