UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യൻ തൊഴിലിടങ്ങളെ കയ്യടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

മനുഷ്യനേക്കാള്‍ പതിന്മടങ്ങ് വേഗതയോടെയും കൃത്യതയോടെയും ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുമെന്നാണ് എ ഐയെക്കുറിച്ച് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

                       

തുടക്കത്തിൽ ഏറെ സ്വീകാര്യത നേടുകയും പിന്നീട് ആശങ്കകൾക്ക് വഴി വച്ച സാങ്കേതിക വിദ്യയാണ് ഓപ്പൺ എ ഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മനുഷ്യനേക്കാൾ പതിന്മടങ്ങ് വേഗതയോടെയും കൃത്യതയോടെയും ജോലികൾ ചെയ്തു തീർക്കാൻ കഴിയുന്നതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലം കാലക്രമേണ നിലവിലുള്ള പല തൊഴിൽ സാധ്യതകളും എന്നന്നേക്കുമായി അടഞ്ഞു പോകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു, ഇതിന്റെ അലയൊലികൾ ഇന്ത്യയുടെ തൊഴിൽ മേഖലയിലും വീശി തുടങ്ങിയെന്ന തരത്തിലുള്ളതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

10-15% ശതമാനം വരുന്ന ജീവനകാരുടെ ചിലവ് കുറക്കാൻ ലക്ഷ്യമിട്ടുകൊണ്ട് എ ഐ പവേർഡ് ഓട്ടോമേഷൻ ന്റെ ഭാഗമായി 2023 ഡിസംബർ അവസാനം വാരം ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേ ടി എം തങ്ങളുടെ ഓപ്പറേഷൻസ്, സെയിൽസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്ന് ഏകദേശം 1,000ത്തോളം ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. ഇതേ രീതിയിൽ ഗൂഗിളിന്റെ ന്റെ എ ഐ -കാമ്പെയ്‌ൻ മാനേജർ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ടൂൾ അല്ലെങ്കിൽ സിസ്റ്റം) ഉപയോഗിച്ചുകൊണ്ട് ഇതുവരെ മനുഷ്യന്റെ മേൽനോട്ടം ആവശ്യമായിരുന്ന പല ടാസ്‌ക്കുകളും ഫംഗ്‌ഷനുകളും കൈകാര്യം ചെയ്യാൻ പര്യാപ്തമാക്കികൊണ്ട് 30,000 തൊഴിലാളികൾ അടങ്ങുന്ന സെയിൽസ് ടീമിനെ പുനഃക്രമീകരിക്കുകയാണെന്ന്  വ്യക്തമാക്കുന്നു.

സ്‌പോർട്‌സ്‌വെയർ ബ്രാൻഡായ നൈക്കി(nike) നേരിട്ടുകൊണ്ടിരിക്കുന്ന മോശം വിൽപ്പനയെ തടയുന്നതിനായി നിലവിലുള്ള നൂറുകണക്കിന് പോസ്റ്റുകൾ വെട്ടി ചുരുക്കുമെന്നും, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2 മില്യൺ ഡോളർ ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്തുവാൻ നിലവിൽ കമ്പനിയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ഘട്ട പിരിച്ചുവിടലുകളും പുനർ ക്രമീകരണങ്ങൾക്കുമായി 400 മില്യൺ ഡോളറിലധികം ചെലവഴിക്കുമെന്നുമുള്ള റിപ്പോർട്ടുകൾ അടുത്തകാലത്താണ് വെളിപ്പെടുത്തിയത്.

ഇതെല്ലാം തന്നെ 2024 ലെ തൊഴിൽ മേഘലയിൽ സംഭവിക്കാൻ പോകുന്ന സ്ഥാനചലനത്തിന്റെ ആദ്യത്തെ സൂചനകളാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായ പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർധിച്ചു വരുന്ന ഉപയോഗം മൂലം നിലവിലുള്ള പല ജോലികളിൽ നിന്നും മനുഷ്യർ എന്നന്നേക്കുമായി പുറത്താക്കപ്പെടുമെന്നാണ് നിഗമനം. കൂടാതെ, 2027 ഓടെ എ ഐയുടെ സ്വാധീനം മൂലം ഇന്ത്യയിൽ ജോലി ചെയ്യുന്ന 16 ദശലക്ഷത്തിലധികം ജീവനക്കാർക്ക് പുനർ നൈപുണ്യം ആവശ്യമായി വരുന്നതാണെന്ന് ഹ്യൂമൻ റിസോഴ്സസ് സർവീസ് സ്ഥാപനമായ ടീം ലീസ് ഡിജിറ്റൽ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് (മെറ്റാ പ്ലാറ്റ്‌ഫോമുകൾ), ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ്, ഗൂഗിൾ (ആൽഫബെറ്റ്) എന്നീ കമ്പനികൾ 2022-ണ്ടിനെ അപേക്ഷിച്ച് 2023-ൽ നടത്തിയ ഇന്ത്യയിലെ സജീവമായ തൊഴിൽ പോസ്റ്റിംഗുകളിൽ 90% ഇടിവാണു രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ൽ ഈ കമ്പനികളുടെ ഇന്ത്യയിലെ പോസ്റ്റിങ്ങ് വെറും 2% ശതമാനം മാത്രമാണ്. വിപണി സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ അല്ലെങ്കിൽ ഇന്ത്യയിലുള്ള ഇത്തരം കമ്പനികളുടെ നിയമന മുൻഗണനകളിൽ വന്നിട്ടുളള ആഗോള സാമ്പത്തിക പ്രവണതകൾ തുടങ്ങിയ ഘടകങ്ങൾ ഒരു കരണമാകാമെങ്കിലും വൻതോതിലുള്ള ഇത്തരം നിയമന ഇടിവുകൾ ഇന്ത്യയിലെ നല്ലൊരു ശതമാനം വിഭാഗത്തെയും വളരെ മോശമായി ബാധിക്കാനിടയുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്‌ സി എൽടെക്, വിപ്രോ എന്നീ നാല് മുൻനിര ഇന്ത്യൻ ഐടി കമ്പനികൾ കഴിഞ്ഞ രണ്ട് പാദങ്ങളിലായി തങ്ങളുടെ ജീവനക്കാരുടെ എണ്ണം 37,299 ആയി വെട്ടികുറച്ചിട്ടുണ്ട്.

അഡ്വാൻസ്ഡ് ടെക് (AI ഡെവലപ്‌മെന്റ്, മെഷീൻ ലേണിംഗ്), ഹെൽത്ത്‌കെയർ (AI-അസിസ്റ്റഡ് ഡയഗ്‌നോസ്റ്റിക്‌സ്), ഫിനാൻസ് (അൽഗരിഥമിക് ട്രേഡിംഗ്, ഫ്രോഡ് ഡിറ്റക്ഷൻ) തുടങ്ങിയ മേഖലകളിൽ എ ഐക്ക് നല്ല രീതിയിൽ സ്വാധീനമുണ്ട്. നിർമ്മാണം, റീട്ടെയിൽ, വിദ്യാഭ്യാസം, ധനകാര്യം, ഇൻഷുറൻസ് എന്നിവയിലായി പുനർ നൈപുണ്യം വേണ്ടി വരുന്നതോടെ ഏകദേശം 4.7 ദശലക്ഷത്തിലധികം പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് ടീം ലീസ് ഡിജിറ്റലിന്റെ കണ്ടെത്തൽ. മാനുഫാക്‌ചറിംഗ് മേഖലയിൽ മാത്രം എഐയുടെ നേതൃത്വത്തിൽ ഏകദേശം 1 മില്യൺ പുതിയ ടെക് ജോലികൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായും ഇവർ പറയുന്നു. ആപ്ലിക്കേഷൻ ഡെവലപ്പർമാർ, ഡാറ്റാ അനലിസ്റ്റുകൾ, തുടങ്ങിയ ജോലികൾകളിൽ പ്രാവീണ്യം നേടിയവർക്കാർക്കായിരിക്കും കൂടുതൽ സാധ്യതകൾ. ഇത്തരം സാധ്യതകളിൽ കുറഞ്ഞത് 50% വും ഉൽപ്പാദനം, റീട്ടെയിൽ , ആരോഗ്യ സംരക്ഷണം പോലുള്ള മേഖലകളിൽ വരുമെന്നാണ് പ്രതീക്ഷകൾ. ഒപ്പം, ഓട്ടോമേഷൻ. കൃഷി, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ മേഘലകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം.

 

Share on

മറ്റുവാര്‍ത്തകള്‍