Continue reading “ഇംഗ്ലണ്ട് നാണംകെടുത്തി; ഇന്ത്യയ്ക്കു തുടര്‍ച്ചയായ രണ്ടാം പരാജയം”

" /> Continue reading “ഇംഗ്ലണ്ട് നാണംകെടുത്തി; ഇന്ത്യയ്ക്കു തുടര്‍ച്ചയായ രണ്ടാം പരാജയം”

"> Continue reading “ഇംഗ്ലണ്ട് നാണംകെടുത്തി; ഇന്ത്യയ്ക്കു തുടര്‍ച്ചയായ രണ്ടാം പരാജയം”

">

UPDATES

കായികം

ഇംഗ്ലണ്ട് നാണംകെടുത്തി; ഇന്ത്യയ്ക്കു തുടര്‍ച്ചയായ രണ്ടാം പരാജയം

Avatar

                       

 അഴിമുഖം പ്രതിനിധി

കാള്‍ട്ടണ്‍ മിഡ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ മൂന്നാം മത്സത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 9 വിക്കറ്റിന് തകര്‍ത്തു. വെറും 153 റണ്‍സ് നേടി പുറത്തായ ഇന്ത്യയ്‌ക്കെതിരെ 27.3 ഓവറില്‍ ലക്ഷ്യം നേടി ബോണസ് പോയിന്റോടെയാണ് ഇംഗീഷ് വിജയം. ഓപ്പണര്‍ ഇയാന്‍ ബെല്ലിന്റെയും ജയിംസ് ടെയ്‌ലറുടെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ബെല്‍ 88 ഉം ടെയ്‌ലര്‍ 56 ഉം റണ്‍സുകള്‍ നേടി പുറത്താവാതെ നിന്നു. 8 റണ്‍സ് എടുത്ത മോയീന്‍ അലിയുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബിന്നിക്കാണ് വിക്കറ്റ്. 

അതിദയനീയമായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. 44 റണ്‍സ് എടുത്ത ബിന്നി മാത്രമാണു ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തില്‍ പിടിച്ച് നിന്നത്. 8.3ഓവറില്‍ 18 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ ജിമ്മി ആന്‍ഡേഴ്‌സണും 33 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ സ്റ്റീഫന്‍ ഫിന്നുമാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. അവശേഷിച്ച വിക്കറ്റ് മോയീന്‍ അലി വീഴ്ത്തി.

ഈ മത്സരവും തോറ്റതോടെ ഇന്ത്യയുടെ ഫൈനല്‍ സാദ്ധ്യത കൈയാലപ്പുറത്തെ തേങ്ങ പോലെയായി. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയ ഏറെക്കുറെ ഫൈനല്‍ ഉറപ്പിച്ച് കഴിഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന പ്രകടനങ്ങളാണ് ഇപ്പോള്‍ ടീമിന്റെ ഭാഗത്ത് നിന്ന് വരുന്നത്. ബോണസ് പോയിന്റോടെ അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കുക വഴി മാത്രമായിരിക്കും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം സാദ്ധ്യമാകുന്നത്. ഇതേ കളിയുമായാണ് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതെങ്കില്‍ ഫൈനല്‍ മോഹം വെറും അത്യാഗ്രഹം മാത്രമായിരിക്കും.

Share on

മറ്റുവാര്‍ത്തകള്‍