മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങി 19 ദിവസമാകുമ്പോള്‍, രക്ഷാപ്രവര്‍ത്തനം നടത്തുന്ന നേവി ഡൈവര്‍മാര്‍ 370 അടി ആഴമുള്ള ഖനിയുടെ അടിത്തട്ടിലെത്തി. ഇന്നലെയാണ് നേവി, എന്‍ഡിആര്‍എഫ് ഡൈവര്‍മാര്‍ ഖനിയിലേയ്ക്ക് ഇറങ്ങിത്തുടങ്ങിയത്.
ഡിസംബര്‍ 13നാണ് സമീപത്തെ നദിയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ഖനിയില്‍ കുടങ്ങിയത്. ഗുഹയില്‍ 70 അടി ജലനിരപ്പുയര്‍ന്നിരുന്നു. 25 എച്ച് പി വാട്ടര്‍ പമ്പുകള്‍ വെള്ളം നീക്കം ചെയ്യുന്നതിന് അപര്യാപ്തമാണെന്നും 100 എച്ച് പിയുടെ 10 പമ്പുകളെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് അനിവാര്യമാണെന്നും ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) ആവര്‍ത്തിച്ച് ആവശ്യപ്പെട്ടരുന്നെങ്കിലും രണ്ട് ദിവസം മുമ്പ് മാത്രമാണ് പമ്പുകളെത്തിയത്.
https://www.azhimukham.com/india-agnes-kharshiing-the-woman-meghalayas-coal-mafia-tried-to-silence/
https://www.azhimukham.com/explainer-coal-mining-mafia-of-meghalaya-explained/