UPDATES

വിപണി/സാമ്പത്തികം

ആഭ്യന്തര ഉല്‍പാദന രംഗത്ത് ബ്രിട്ടനെ കടത്തിവെട്ടി ഇന്ത്യ ആറാം സ്ഥാനത്ത്

കഴിഞ്ഞ, ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികരംഗമായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യ ഈ സ്ഥാനം കുറച്ചു കാലത്തേക്ക് നിലനിറുത്തുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിരുന്നു

                       

ബ്രിട്ടന്‍ കടത്തിവെട്ടി ഇന്ത്യ ലോകത്തിലെ ആറാമത്തെ ഉയര്‍ന്ന മൊത്തം ആഭ്യന്തര ഉല്‍പാദനമുള്ള രാജ്യമായി മാറിയതായി പുതിയ കണക്കുകള്‍. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സി എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. ഇന്ത്യയിലെ സമീപകാലത്തെ ദ്രുതവളര്‍ച്ചയും ബ്രക്‌സിറ്റിന് ശേഷം യുകെയില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യവുമാണ് കാരങ്ങള്‍ രാജ്യത്തിന അനുകൂലമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ, ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികരംഗമായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യ ഈ സ്ഥാനം കുറച്ചു കാലത്തേക്ക് നിലനിറുത്തുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിരുന്നു. 2017ല്‍ ഇന്ത്യന്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം 7.6 കണ്ട് ഉയരുമെന്നാണ് അന്ന് ഐഎംഎഫ് വിലയിരുത്തിയിരുന്നത്.

എന്നാല്‍ യുകെയുടെ 2016-ല്‍ 1.8 ശതമാനവും 2017-ല്‍ 1.1 ശതമാനവും മാത്രമേ ജിഡിപി വളര്‍ച്ച ഉണ്ടാവൂവെന്നും കണക്കുകൂട്ടപ്പെടുന്നു. കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകാന്‍ ബ്രിട്ടന്റെ സാമ്പത്തികരംഗവും നാണയവും വലിയ തിരിച്ചടികള്‍ നേരിടുകയാണ്.

എന്നാല്‍ വളര്‍ച്ചയിലൂന്നിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പല നടപടികളും സങ്കീര്‍ണമാണെന്നും ദീര്‍ഘകാലത്തിലുള്ള അവയുടെ പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണെന്നും സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നു. ദേശീയ നികുതികള്‍ ഏകീകൃതമാക്കുന്നതും കാര്‍ഷീക വ്യവസായത്തിന്റെ വള വിലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതുമെല്ലാം അവര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിവാദപരമായ ചില തീരുമാനങ്ങള്‍ സുഗമമായി നടപ്പിലാക്കാനും സാധിച്ചിട്ടില്ല.

നോട്ട് നിരോധനം പോലുള്ള നടപടികള്‍ വ്യാപരാ ഇടപാടുകളെയും ശമ്പള വിതരണത്തെയും പ്രതികൂലമായി ബാധിച്ച കാര്യം സിഎസ്‌ഐഎസ് എടുത്തു പറയുന്നു. ഇതു സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ പൊതുവായ വിലയിരുത്തല്‍.

Share on

മറ്റുവാര്‍ത്തകള്‍