UPDATES

ഇന്ത്യ

ചിദംബരത്തിന് കുരുക്ക് മുറുകുന്നു? – ഐഎന്‍എക്‌സിന് പിന്നാലെ എയര്‍സെല്‍ മാക്‌സിസ് കേസും

ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു.

                       

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. അഴിമതി കേസില്‍ സിബിഐയില്‍ നിന്നും പണ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ചിദംബരം അറസ്റ്റ് ഭീഷണി നേരിടുന്നുണ്ട്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

അതേസമയം ഐഎന്‍എക്‌സ് മീഡിയ കേസില്‍ കേസില്‍ ജയില്‍ ഭീഷണി നേരിടുന്ന ചിദംബരത്തിന് മറ്റൊരു തലവേദനയായി എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസും ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ചിദംബരം ധനമന്ത്രിയായിരിക്കെ 2006ല്‍ എയര്‍സെല്‍ മാക്‌സിസ് കേസില്‍ 800 മില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം (ഏതാണ്ട് 57,50,20,00,000 ഇന്ത്യന്‍ രൂപ) അനധികൃതമായി സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടിയിരുന്നത് എന്നും എന്നാല്‍ ഇതിന് പകരം അനധികൃതമായി ധന മന്ത്രാലയമാണ് അനുമതി നല്‍കിയത് എന്നും സിബിഐ പറയുന്നു.

ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച കേസ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതായതിനാല്‍ അത് വേറെ പരിഗണിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍ ഭാനുമതിയുടേയും എ എസ് ബൊപ്പണ്ണയുടേയും ബഞ്ച് ആണ് ചിദംബരത്തിന്റെ ഹര്‍ജി പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയുന്ന കേസല്ല ഇത് എന്ന് സുപ്രീം കോടതി ബഞ്ച് പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.

15 ദിവസമായി സി ബി ഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന് വന്‍തിരിച്ചടിയാണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചത്. അന്വേഷണ ഏജന്‍സിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സ്വാതന്ത്ര്യം നല്‍കണമെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തിന് തടസമാകുമെന്നും പറഞ്ഞുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. സിബിഐ കസ്റ്റഡിയെ ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചിട്ടുണ്ട്.

ഐ എന്‍ എക്സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉയര്‍ത്തിയിരിക്കുന്നത്. പ്രസ്തുത കേസ് സി ബി ഐ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 2007 ധനമന്ത്രി പദം ദുരുപയോഗം ചെയ്തു മകന്‍ കാര്‍ത്തി ചിദംബരത്തിന് വേണ്ടി ഭീമമായ വിദേശ ഫണ്ട് ഐ എന്‍ എക്സ് മീഡിയയില്‍ നിക്ഷേപിക്കാന്‍ സഹായിച്ചു എന്നാണ് സി ബി ഐ ചിദംബരത്തിനെതിരായി ഉയര്‍ത്തിയിരിക്കുന്ന ആരോപണം.

കഴിഞ്ഞ ചൊവ്വാഴ്ച ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയിരുന്നു. 74 കാരനായ നേതാവിനെ തീഹാര്‍ ജയിലിലേക്ക് അയക്കരുത് എന്ന അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ കസ്റ്റഡി സമയ പരിധിയാണ് ഇന്നവസാനിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍