Continue reading “ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം”

" /> Continue reading “ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം”

"> Continue reading “ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം”

">

UPDATES

കായികം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം

                       

അഴിമുഖം പ്രതിനിധി

സ്പിന്‍ കരുത്തില്‍ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം. മൂന്നാം ടെസ്റ്റില്‍ 310 റണ്‍സ് വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 185 റണ്‍സിന്‌ പുറത്താവുകയായിരുന്നു. അശ്വിന്റെ  ബോളിംഗ് മികവാണ് ഇക്കുറിയും ഇന്ത്യക്കു കരുത്തു പകര്‍ന്നത്. 29.5 ഓവറില്‍ 66 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. രണ്ടിന്നിങ്‌സുകളിലായി അശ്വിന്‍ 12 വിക്കറ്റുകള്‍ വീഴ്ത്തി. ഈ ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തി. കോഹ്‌ലി ക്യാപ്റ്റനായ ശേഷം ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര നേടുന്നത്. ആദ്യ ടെസ്റ്റിലും ഇന്ത്യ വിജയിച്ചിരുന്നു. ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസറ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഏകദിന, ട്വന്റി-20 പരമ്പരകള്‍ നഷ്ടപ്പെട്ട ഇന്ത്യക്ക് അഭിമാന പോരാട്ടമായിരുന്നു ഇത്. ഒമ്പത് വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്ക വിദേശത്ത് നേരിടുന്ന ആദ്യ തോല്‍വിയാണിത്.

 

 

Share on

മറ്റുവാര്‍ത്തകള്‍