UPDATES

മോദിയ്‌ക്കെതിരായ സിപിഎം കേസ്; തെര. കമ്മീഷനുള്ള പരിശുദ്ധി പരീക്ഷയെന്ന് പ്രതിപക്ഷം

തെരഞ്ഞെടുപ്പ് കമ്മീഷനും പരീക്ഷയായി മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങൾക്കെതിരെ സിപിഎം നല്‍കിയ പരാതി

                       

നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ സിപിഎം നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മിഷനും പരീക്ഷയാവുന്നു. മോദി പരാമര്‍ശങ്ങളില്‍ പ്രതികരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിസമ്മതിച്ചതിന് പിന്നാലെ കമ്മീഷനുള്ള പരിശുദ്ധി പരീക്ഷയാണിതെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെയാണ് കേസ് കൂടുതല്‍ ഗൗരവമാവുന്നത്.

നുഴഞ്ഞുകയറിയവർക്കും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർക്കും രാജ്യത്തിൻ്റെ സമ്പത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ഏപ്രിൽ 22 തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ആക്ഷേപകരമായ പ്രസംഗമാണ്, നരേന്ദ്ര മോദി നടത്തിയതെന്നും കൂടാതെ അപകീർത്തിപരമായ പ്രസ്താവനകളാണെന്നും ഉന്നയിച്ചു കൊണ്ടാണ് സിപിഎം മോദിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം യഥാർത്ഥത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷനുള്ള വിചാരണ കൂടിയാണെന്നാണ് സിപിഎം പ്രസ്താവന. മൗനം പാലിക്കുന്നത് ‘തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതും ഭരണഘടനാപരമായ കർത്തവ്യം ഉപേക്ഷിക്കുന്നതുമായ പ്രവർത്തിയാണെന്നും നിഷ്‌ക്രിയത്വം മൂലം തെരെഞ്ഞെടുപ്പ് കമ്മീഷൻ അപകീർത്തിപ്പെടുമെന്നും സിപിഎം ആരോപിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങളിൽ പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വിസമ്മതിച്ചിരുന്നു, വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ പ്രതികരിക്കാനില്ലെന്നാണ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചത്.

ഇന്ത്യയിലെ വിഭവങ്ങൾക്ക് മേൽ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിരുന്നതെന്നും, അതിലൂടെ നുഴഞ്ഞുക്കയറ്റക്കാർക്ക് സ്വത്തുകൾ വിതരണം ചെയ്യപ്പെടുമെന്നുമാണ് മോദി പറഞ്ഞതെന്നാണ് സിപിഎം വ്യക്തമാക്കിയത്. മോദിയുടെ ബോധപൂർവ്വമായുള്ള പരാമർശം ഭരണഘടനാവിരുദ്ധവും, ദേശീയ ഐക്യത്തിനും വിരുദ്ധവുമാണ്. കൂടാതെ പരാമർശങ്ങൾ പ്രകോപനകരവും നിയമവിരുദ്ധവും സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതരത്തിലുള്ളതുമാണ്.

കൂടുതൽ കുട്ടികളുള്ളവർ, നുഴഞ്ഞുക്കയറ്റക്കാർ എന്ന് തുടങ്ങിയ പരാമർശങ്ങൾ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. മുസ്ലീം എന്ന വാക്ക് പ്രസംഗത്തിൽ കൃത്യമായി പറയുന്നുണ്ട്. ഇന്ത്യയുടെ മുഖമുദ്രയായ അഖണ്ഡതയ്ക്കും ഐക്യത്തിനും ഗുരുതരമായി പരിക്കേൽപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ അഖിലേന്ത്യാ പ്രസക്തിയുള്ള വിഷയം കൂടിയാണിത്. വിഷയത്തിൽ എത്രയും വേഗം കേസെടുത്ത് അന്വേഷണത്തിലേക്ക് ആരംഭിക്കണം കൂടാതെ, എത്ര ഉന്നതപദവി വഹിക്കുന്ന വ്യക്തിയായാലും ആരും നിയമത്തിന് അതീതനല്ല.’ അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയ്ക്കെതിരെ ഉടനടി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടതായി സിപിഎം അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സിപിഎമ്മും ഒരു കൂട്ടം സാമൂഹിക പ്രവർത്തകരും നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. മോദിക്കും ബിജെപിക്കുമെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സിപിഎം കമ്മിഷനോട് ആവശ്യപ്പെടും ചെയ്തു. “വർഗീയ വികാരങ്ങളും വിദ്വേഷവും വളർത്തിയതിന് നരേന്ദ്ര മോദിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെനന്നായിരുന്നു സിപിഎം ആവശ്യം.

ഉചിതമായ നടപടിയെടുക്കുന്നതിൽ തെരെഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെടുന്നത് ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയിലുള്ള വിശ്വാസ്യതയെ കൂടുതൽ ദുർബലപ്പെടുത്തുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെ കൂടുതൽ വികലമാക്കുകയും ചെയ്യുമെന്ന് സിപിഐഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. മോദിയുടെ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തിയതിന് സുപ്രീം കോടതി മോദിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകുമെന്നും തുടർന്ന് കടുത്ത ശിക്ഷ നൽകുമെന്നുമാണ് സീതാറാം യെച്ചൂരി പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ നരേന്ദ്ര മോദിക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും തലസ്ഥാനത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അത് സ്വീകരിക്കാൻ തയ്യാറായില്ലെന്ന് സിപിഎം വ്യക്തമാക്കി. തുടർന്ന് ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയെന്നും അറിയിച്ചു.

നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് ഇന്ത്യയുടെ സാമൂഹിക ഘടനയെ കീറിമുറിക്കാൻ കഴിയുമെന്ന് വാദിച്ച സിവിൽ സൊസൈറ്റി പ്രവർത്തകർ, അദ്ദേഹത്തെ വിമർശിക്കുകയും “ഇത്തരം പ്രവർത്തനങ്ങൾക്ക് മുമ്പ് ചെയ്തതുപോലെ മോദിയുടെ പ്രചാരണത്തിന് നിരോധനം ഏർപ്പെടുത്താനും, തെരെഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. അപൂർവാനന്ദ്, ശബ്നം ഹാഷ്മി, അഞ്ജലി ഭരദ്വാജ്, ഹർഷ് മന്ദർ, ജോൺ ദയാൽ, കവിത ശ്രീവാസ്തവ, നജീബ് ജംഗ്, പ്രശാന്ത് ഭൂഷൺ, സന്തോഷ് മെഹ്‌റോത്ര എന്നിവരും പരാതിയിൽ ഒപ്പിട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്.

“ഇത് വെറുമൊരു വിചാരണ മാത്രമല്ല. യാഥാർത്ഥത്തിലിത് തെരെഞ്ഞെടുപ്പ് കമ്മീഷന് തന്നെ വേണ്ടിയുള്ള വിചാരണയാണ്. കൂടാതെ നമ്മുടെ ഭരണഘടനാ പൈതൃകത്തിന്റെയും ധാർമ്മികതയുടെയും കൂടി പരീക്ഷണമാണ്. ഈ വിചാരണയിൽ ആരും പരാജയപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതെന്നാണ്,” പ്രതിനിധി സംഘത്തെ നയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞത്. മോദിയുടെ പരാമർശങ്ങൾ അഭൂതപൂർവമായ അളവിൽ ഉപദ്രവകരമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന് കീഴിലുള്ള വകുപ്പുകളുടെ ലംഘനത്തിന് പുറമെ ജനപ്രാതിനിധ്യ നിയമത്തിനും ഐപിസിക്കും കീഴിലും ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണ് ചെയ്യുന്നതെന്നും കോൺഗ്രസ് പറഞ്ഞു.

രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശം. കോൺഗ്രസിനെ തെരഞ്ഞെടുത്താൽ അവർ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറിയവർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകും എന്നായിരുന്നു മോദിയുടെ പ്രസ്താവന. ‘ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോൺഗ്രസ് വാദിച്ചിരുന്നത്, രാജ്യത്തിന്റെ സമ്പത്തിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിമുകൾക്കാണ് എന്നാണ്. അതായത് അവർ എല്ലാകാലത്തും സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതൽ കുട്ടികൾ ഉള്ളവർക്കും നുഴഞ്ഞു കയറിയവർക്കുമായിരിക്കും. നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവർക്ക് നൽ കേണ്ടതുണ്ടോ ? അതിന് നിങ്ങൾക്ക് സമ്മതമാണോ?’ മോദി തെരഞ്ഞെടുപ്പ് യോഗത്തിൽ ചോദിച്ചത്.

പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് പ്രധാനമന്ത്രിക്കെതിരേ ഉയർന്നത്. പ്രധാനമന്ത്രി വീണ്ടും കള്ളപ്രചാരണങ്ങളുമായി രംഗത്തെത്തുകയാണെന്ന് കോൺഗ്രസ് തിരിച്ചടിക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി അബദ്ധത്തിൽ പോലും സത്യം പറയില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷമായി വിമർശിച്ചിരുന്നു. അഴിമതിയുടെ ആരോപണങ്ങളോട് സഹിഷ്ണുത കാണിക്കരുത് എന്ന തത്വവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു പ്രതിവിധി, ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന സ്ഥാനാർത്ഥികളെ അയോഗ്യരാക്കുക എന്നതാണ്. കമ്മിഷൻ ഈ സാഹചര്യത്തെ അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍