UPDATES

വൈറല്‍

‘ഇനിയ പൊങ്കല്‍ നല്‍വാഴ്ത്തുക്കള്‍’: തമിഴില്‍ പൊങ്കല്‍ ആശംസയുമായി കാനഡ പ്രധാനമന്ത്രി

പൊങ്കല്‍ നല്‍വാഴ്ത്തുക്കള്‍ പറഞ്ഞ് ട്രൂഡോ കാനഡയിലെ തമിഴരെ കയ്യിലെടുക്കുന്നു.

                       

ഒരു ബഹു സംസ്‌കാര സമൂഹമുള്ള രാജ്യമെന്ന നിലയ്ക്ക് കാനഡയ്ക്ക് കൈ വന്നിട്ടുള്ള പ്രതിച്ഛായ ദൃഡമാക്കാനാണ് കനേഡിയന്‍ ഗവണ്‍മെന്‌റിന്‌റെ നീക്കം. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‌റ് ഈ സമീപനവുമായി മുന്നോട്ട് പോകുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ്കാരും അടക്കമുള്ള സമുദായങ്ങളേയും ഇന്ത്യയിലെ വിവിധ ഭാഷാ സമൂഹങ്ങളേയും ചേര്‍ത്ത് പിടിക്കുകയാണ് ഭൂവിസ്തൃതിയില്‍ വളരെ വലുതും മനുഷ്യവിഭവശേഷിയില്‍ പിന്നിലുമായ കാനഡ. ജനുവരി മാസം തമിഴ് പൈതൃക മാസമായി ആചരിക്കാനും ആഘോഷിക്കാനുമാണ് കനേഡിയന്‍ പാര്‍ലമെന്‌റിന്‌റെ തീരുമാനം.

സോഷ്യല്‍ മീഡിയയെ ട്രൂഡോ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. പൊങ്കല്‍ ആശംസകളുമായാണ് ട്രൂഡോ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴില്‍ തന്നെ. ഇനിയ പൊങ്കല്‍ നല്‍വാഴ്ത്തുക്കള്‍ പറഞ്ഞ് ട്രൂഡോ കാനഡയിലെ തമിഴരെ കയ്യിലെടുക്കുന്നു. ദീപാവലി സമയത്ത് ഹിന്ദിയില്‍ ആശംസയുമായി ട്രൂഡോ രംഗത്തെത്തിയിരുന്നു. ഇന്ന് കാനഡയിലേയും ലോകത്തെമ്പാടുമുള്ള തമിഴര്‍ തായ് പൊങ്കല്‍ ആഘോഷിക്കുകയാണ്. ഇത് കൊയ്ത്ത് കാലത്തിന്‌റെ അവസാനം കുറിക്കുന്ന ആഘോഷമാണ്. പുതുവര്‍ഷത്തിന്‌റെ തുടക്കവും. ഇത് സമൃദ്ധിയുടെ സന്തോഷം പങ്കുവയ്ക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന അവസരമാണ്. കാനഡയിലെ തമിഴ് സമൂഹം വലിയ പാരമ്പര്യമുള്ളതാണ്. തമിഴ് വംശജരുടേതടക്കമുള്ള സംഭാവനകള്‍ കാനഡയെ ശക്തിപ്പടുത്തുന്നതിനും സമ്പന്നമാക്കിയതിനും പിന്നിലുണ്ട് – ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ജസ്റ്റിന്‍ ട്രൂഡോ പറയുന്നു.

വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍