‘അല്ലാത്തപക്ഷം നമ്മുടെമേലുള്ള വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെടും. ഈ വിഷയം സര്‍ക്കാര്‍ വളരെ ഗൗരവമായിട്ടാണ് കാണുന്നത്’ മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
വലതുപക്ഷ തീവ്രവാദത്തിനെതിരെ ജര്‍മ്മനി കര്‍ശനമായി പോരാടണമെന്ന് ഏഞ്ചല മെര്‍ക്കല്‍. രാജ്യത്തെ പ്രമുഖ രാഷ്ട്രീയക്കാരനായ വാള്‍ട്ടര്‍ ലോബ്‌കെയുടെ കൊലപാതക വാര്‍ത്ത പുറത്തു വന്നതിനുശേഷം പ്രതികരിക്കുകയാരുന്നു അവര്‍. കുടിയേറ്റ അനുകൂല കാഴ്ചപ്പാടുകള്‍ക്ക് പേരുകേട്ട, മെര്‍ക്കലിന്റെ പ്രാദേശിക സഖ്യകക്ഷിയുടെ നേതാവ് കൂടിയായ, ലോബ്‌കെയുടെ കൊലപാതകം ജര്‍മ്മനിയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് തീവ്ര വലതുപക്ഷ അനുഭാവമുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതോടെ, കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള തീവ്രവാദികളോട് കൂടുതല്‍ കര്‍ക്കശമായനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. വലതുപക്ഷ തീവ്രവാദത്തിനെതിരെ ‘യാതൊരു തടസ്സവും കൂടാതെ’ പോരാടേണ്ടതുണ്ടെന്ന് മെര്‍ക്കല്‍ പറഞ്ഞു. പ്രൊട്ടസ്റ്റന്റ് പള്ളികളുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.
‘അല്ലാത്തപക്ഷം നമ്മുടെമേലുള്ള വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെടും. ഈ വിഷയം സര്‍ക്കാര്‍ വളരെ ഗൗരവമായിട്ടാണ് കാണുന്നത്’ മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രി ഹോര്‍സ്റ്റ് സീഹോഫറും കഴിഞ്ഞയാഴ്ച സമാനമായ അഭിപ്രായങ്ങള്‍ പങ്കുവച്ചിരുന്നു.
ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ കണക്കുപ്രകാരം ജര്‍മ്മനിയില്‍12,700അക്രമാസക്തരായ തീവ്ര വലതുപക്ഷ തീവ്രവാദികള്‍ ഉണ്ട്. സര്‍ക്കാര്‍ അവരക്കെതിരെ വളരെ കുറച്ച് നടപടികള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്ന് 60% ജര്‍മ്മന്‍കാരും വിശ്വസിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഹെസ്സെ സംസ്ഥാനത്തെ കാസ്സലിലെ ജില്ലാ ഗവണ്‍മെന്റ് മേധാവിയായവാള്‍ട്ടര്‍ ലോബ്‌കെയ്ക്ക് വീടിന്റെ ടെറസില്‍ നില്‍ക്കുമ്പോഴാണ് തലക്ക് വെടിയേറ്റത്. പ്രതിയെ ഉടന്‍തന്നെ പിടികൂടുകയും ചെയ്തു.
Read More : ഇറാനെ ആക്രമിക്കുന്നതിൽ നിന്നും ട്രംപ് പിന്മാറിയതെന്തുകൊണ്ട്?