Continue reading “നിസ്സാൻ കമ്പനിയുടെ “രക്ഷകൻ” എന്നറിയപ്പെടുന്ന മുൻ ചെയർമാന് കാർലോസ് ഖോസന് ജാമ്യം; വലിയ നിയമ യുദ്ധം തന്നെ നടന്നേക്കുമെന്ന് സൂചന”

" /> Continue reading “നിസ്സാൻ കമ്പനിയുടെ “രക്ഷകൻ” എന്നറിയപ്പെടുന്ന മുൻ ചെയർമാന് കാർലോസ് ഖോസന് ജാമ്യം; വലിയ നിയമ യുദ്ധം തന്നെ നടന്നേക്കുമെന്ന് സൂചന”

"> Continue reading “നിസ്സാൻ കമ്പനിയുടെ “രക്ഷകൻ” എന്നറിയപ്പെടുന്ന മുൻ ചെയർമാന് കാർലോസ് ഖോസന് ജാമ്യം; വലിയ നിയമ യുദ്ധം തന്നെ നടന്നേക്കുമെന്ന് സൂചന”

">

UPDATES

വിപണി/സാമ്പത്തികം

നിസ്സാൻ കമ്പനിയുടെ “രക്ഷകൻ” എന്നറിയപ്പെടുന്ന മുൻ ചെയർമാന് കാർലോസ് ഖോസന് ജാമ്യം; വലിയ നിയമ യുദ്ധം തന്നെ നടന്നേക്കുമെന്ന് സൂചന

                       

സാമ്പത്തിക ശ്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ തടവിലായിരുന്ന ജാപ്പനീസ് ഓട്ടോമൊബൈൽ കമ്പനി ‘നിസ്സാൻ’ മുൻ ചെയർമാൻ കാർലോസ് ഖോസന് ജാമ്യം. സാമ്പത്തിക ക്രമക്കേടുകളും വരുമാനം കുറച്ച് കാണിച്ചതുമുൾപ്പടെയുള്ള നിരവധി കേസുകളിലാണ് ഖോസൻ മൂന്നുമാസം തടവ് ശിക്ഷ അനുഭവിച്ചത്. ഒരു ബില്യൺ യെൻ രൂപ കെട്ടിവെച്ചാണ് ഖോസന് ടോക്കിയോ ജില്ലാ കോടതി ജാമ്യം നൽകിയത്. എന്നാലും ഖോസൻ ജയിലിൽ നിന്ന് എപ്പോഴാണ് പുറത്തിറങ്ങാനാകുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. വാദിഭാഗം അപ്പീൽ നൽകുമെന്നും ഖോസനെതിരെ കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചേക്കുമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഖോസന്റെ ശിക്ഷ വർധിപ്പിക്കാൻ കൂടുതൽ തെളിവുകൾ ഹാജരാക്കാനിരിക്കുകയാണ് വാദിഭാഗം.

നിസാന്‍റെ മുൻ ചെയർമാന്റെ മുഖ്യ അഭിഭാഷകനായ ജുനിചിരോ ഹിരോണക്കാ അറിയപ്പെടുന്നത് തന്നെ ‘അക്വിറ്റർ’ എന്നാണ്. പ്രശസ്തർ ഉൾപ്പെടുന്ന കേസുകളില്ലാം അവരെ കൃത്യമായി രക്ഷിച്ചെടുക്കുന്ന ആൾ. അദ്ദേഹം ഇത് വരെ വാദിച്ചിട്ടുള്ള 99 ശതമാനം കേസുകളിലും പ്രതികളെ വിട്ടയച്ചിട്ടുണ്ട്. ഖോസന് ഉടനെ തന്നെ ജാമ്യം കിട്ടുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മുൻപ് തന്നെ ഇദ്ദേഹം ചില ആഗോള മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഉറപ്പിച്ചു പറഞ്ഞിരുന്നു.

നിസ്സാൻ കമ്പനിയുടെ “രക്ഷകൻ” എന്ന് അറിയപ്പെടുന്ന 64 വയസ്സുള്ള ഖോസൻ, കമ്പനിയുടെ  മൊത്തത്തിലുള്ള വരുമാനം നിരവധി മില്യൺ ഡോളറുകൾ കുറച്ച് കാണിച്ച് നികുതി ഇനത്തിൽ വലിയ ക്രമക്കേടുകളാണ് നടത്തിയിരുന്നത്.  പണവും അന്താരാഷ്ട്ര ഇനത്തിൽ തന്നെ  സ്വാധീനവും ഉള്ള വ്യക്തിയായതിനാൽ തന്നെ ജാമ്യം കൊടുക്കുന്നതിനു മുൻപ് കോടതി പല കാര്യങ്ങളും പരിഗണിച്ചിരുന്നു. ഖോസൻ  ജയിലിലായ ആദ്യ മാസം തന്നെ ജാമ്യത്തിനായി അപേക്ഷിച്ചപ്പോൾ പ്രതിയുടെ സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ അനാവശ്യ ഇടപെടലുകൾ നടത്തുമെന്നാണ് കോടതി നിരീക്ഷിച്ചത്. ജാമ്യം കിട്ടിയെങ്കിലും 22 ദിവസം വരെയൊക്കെ അദ്ദേഹത്തിനെ തടവിൽ വെക്കാനാകും. ജപ്പാന്റെ നിയമ സംവിധാനത്തിലെ തടവ് ശിക്ഷയുടെ കാലാവധി കൂടുതലാണെന്നും, ജാമ്യം കിട്ടിയിട്ടും വിട്ടയക്കാത്ത മനുഷ്യത്വ വിരുദ്ധമായ ഈ പഴകിയ നിയമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയെ തന്നെ സമീപിക്കുമെന്നുമാണ് ഖോസന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍