UPDATES

വിപണി/സാമ്പത്തികം

സൗദിയുടെ ‘അരാംകോ’: ലോകത്തിലെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന എണ്ണ കമ്പനി

വിവിധ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് തന്റെ വ്യക്തിപ്രഭാവത്തിനേറ്റ കളങ്കം മറികടക്കാനാണ് സൽമാൻ രാജകുമാരന്റെ പദ്ധതിയെന്നാണ് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

                       

സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയുടെ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന വരുമാന വിവരങ്ങൾ കമ്പനി അധികൃതർ പുറത്ത് വിട്ടു. സൗദി അരാംകോയുടെ വരുമാനം 111.1 ബില്യൺ ഡോളർ (ഏതാണ്ട് 7.6 ലക്ഷം കോടി രൂപയിലധികം)! അതായത് ലോകത്തിലെ ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന കമ്പനി. സൗദിയുടെ ഈ വെളിപ്പെടുത്തലോടെ ആപ്പിൾ കമ്പനി വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തതായി. റോയൽ ഡച്ച് സെൽ, എക്സൺ മൊബൈൽ തുടങ്ങിയ എണ്ണ കമ്പനികളേയും സൗദിയുടെ എണ്ണക്കമ്പനി വരുമാനത്തിന്റെ കാര്യത്തിൽ പിന്നിലാക്കി. ഒരു ബോണ്ടിലൂടെ 15 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ വരുമാന വിവരങ്ങൾ പുറത്ത് വിട്ടത്.

സൗദി അറേബ്യയുടെ സാമ്പത്തികരംഗം കുറച്ചുകൂടി വിപുലപ്പെടുത്താനും സാങ്കേതികവിദ്യ പോലുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനുമാണ്‌ സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ പദ്ധതിയിടുന്നത്. ഉബർ, ടെൽസ പോലുള്ള കമ്പിനികളെയായിരിക്കും ഇതിനായി ആശ്രയിക്കാൻ പോകുന്നതെന്നാണ് സൂചനകൾ. ബിസിനസ്സ് വളർത്താനായി അരാംകോയുടെ ഓഹരികൾ വിൽക്കാൻ സൗദി ഭരണകൂടം മുൻപ് പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റിവെക്കുകയായിരുന്നു.

വിവിധ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് തന്റെ വ്യക്തിപ്രഭാവത്തിനേറ്റ കളങ്കം മറികടക്കാനാണ് സൽമാൻ രാജകുമാരന്റെ പദ്ധതിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രകൃതി വാതക നിർമ്മാണം, ചൈൽഡ് ഫ്യുവൽ നിർമ്മാണം മുതലായ മേഖലകളിൽ അന്തരാരാഷ്ട്രതലത്തിലുള്ള നേട്ടം കൈവരിക്കാനാണ് അരാംകോ ഒരുങ്ങുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് അമീൻ നാസ്സർ വെളിപ്പെടുത്തുന്നു. ഇത്രയും നാൾ പുറത്ത് വിടാതിരുന്ന എണ്ണപാടങ്ങളെ കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിലൂടെ പുറത്ത് വന്നു. രാജ്യത്തിലെ ഏറ്റവും നീളം കൂടിയ എണ്ണപ്പാടമായ ഗവലിനു 120 മൈൽ നീളമുണ്ട്‌.

Share on

മറ്റുവാര്‍ത്തകള്‍