UPDATES

വിദേശം

യൂറോപ്യൻ യൂണിയൻ എന്നെഴുതാത്ത പുതിയ യുകെ പാസ്പോർട്ട്; യൂണിയൻ വിടും മുൻപേ പാസ്പോർട്ട് തിരുത്തിയതിനെതിരെ വ്യാപക പ്രതിഷേധം

പുതിയ പാസ്‌പോർട്ടിന് നിയമസാധുത ഉണ്ടാകുമോ എന്നാണ് പാസ്പോർട്ട് ലഭിച്ച ഭൂരിഭാഗം ആളുകളുടെയും ആശങ്ക.

                       

മാർച്ച് 30 മുതൽ വിതരണം ചെയ്യപ്പെട്ട യുകെ പാസ്പ്പോർട്ടിൽ നിന്നും  യൂറോപ്യൻ യൂണിയൻ എന്ന പദം നീക്കം ചെയ്തതിനെതിരെ ആക്ഷേപം കനക്കുന്നു. യുകെ ഇപ്പോഴും യൂറോപ്യൻ യൂണിയൻ അംഗമാണെന്നിരിക്കെ പുതിയ ബർഗണ്ടി നിറത്തിലുള്ള പാസ്സ്പോർട്ടിന് നിയമസാധുത ഉണ്ടാകുമോ എന്നാണ് പാസ്പോർട്ട് ലഭിച്ച ഭൂരിഭാഗം ആളുകളുടെയും ആശങ്ക. തെരേസ മേയുടെ ബ്രെക്സിറ്റ്‌ കരാർ അംഗീകരിച്ച് മാർച്ച് 29 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന കണക്കുകൂട്ടൽ പാളിപ്പോയതാണ് പാസ്പ്പോർട്ടിൽ ഈ വലിയ പിഴവ് വരുത്തിയത്. യാതൊരു കാരണവശാലും പേടിക്കേണ്ടതില്ലെന്നും പുതിയ പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട് യാതൊരു നിയമപ്രശനങ്ങളും നിലനിൽക്കുന്നില്ലെന്നും ബ്രിട്ടീഷ് ഇമിഗ്രെഷൻ മന്ത്രി ബ്രണ്ടൻ ലെവിസ് ഉറപ്പ് നൽകിയെങ്കിലും സൈബർ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്.

കൃത്യമായ ആസൂത്രണമില്ലാതെ പഴയ പാസ്പോർട്ടുകളും പുതിയ പാസ്പോർട്ടുകളും ഒരുമിച്ചാണ്‌ വിതരണം ചെയ്യുന്നതെന്നാണ് ബ്രിട്ടീഷ് പൗരന്മാർ ഉയർത്തുന്ന മറ്റൊരു ആക്ഷേപം. മാർച്ച് 30 ന് ശേഷം പാസ്പോര്ട് ലഭിച്ച ചിലർക്ക് ബർഗണ്ടി നിറത്തിലുള്ള പുതിയ പാസ്പോര്ട് ലഭിച്ചപ്പോൾ, അതെ ദിവസം തന്നെ എത്തിയ മറ്റ് ചിലർക്ക് നീല നിറത്തിലുള്ള പഴയ പാസ്പോർട്ടാണ് കയ്യിൽ കിട്ടിയത്. സ്റ്റോക്ക് തീരുന്നത് വരെ പഴയ പാസ്പോർട്ട് വിതരണം ചെയ്യുന്നത് തുടരുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

യൂറോപ്യൻ യൂണിയൻ എന്നെഴുതിയ, യൂണിയന്റെ മുദ്ര പതിപ്പിച്ച പഴയ പാസ്പോർട്ടുകളാണ് തങ്ങൾക്ക് വേണ്ടത് എന്നാണ് ഭൂരിഭാഗം പേരുടെയും ആവിശ്യം. രണ്ട് ഘട്ടങ്ങളിലൂടെയാണ് ബർഗണ്ടി നിറത്തിലുള്ള പുതിയ പാസ്പോർട്ട് ഡിസൈൻ ചെയ്തത്. യൂണിയൻ വിടാനുള്ള മേയുടെ ബ്രെക്സിറ്റ്‌ തുടർച്ചയായി പാർലമെന്റിൽ അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു. കരാറോട് കൂടി യൂറോപ്യൻ യൂണിയൻ വിടാനുള്ള സമയം മേ കൂട്ടിചോദിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍