UPDATES

വായിച്ചോ‌

കാശ്മീരിന്റെ വിഭജനം ഇസ്രയേലിന്റെ പലസ്തീന്‍ സമീപനത്തിന് സമാനമെന്ന് ഇടതു ചിന്തകന്‍ താരീഖ് അലി

കാശ്മീരില്‍ പാകിസ്താന്റെ മുന്‍കൈയില്‍ ജിഹാദികള്‍ അതിക്രമിച്ചു കടന്നത് വലിയ ദുരന്തമായെന്നും താരീഖ് അലി ദി ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്ക്‌സില്‍ എഴുതിയ ലേഖനത്തില്‍

                       

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുമാറ്റുകയും കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റുകയും ചെയ്തത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കാശ്മീരില്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പാശ്ചാത്തലത്തിലാണ് പ്രശസ്ത ഇടതു ചിന്തകനും എഴുത്തുകാരനും ഫിലിം മേക്കറുമായ താരീഖ് അലി ദി ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്ക്‌സില്‍ എഴുതിയ  ‘Kashmir on the Edge of Abyass’ എന്ന ലേഖനം ശ്രദ്ധേയമാകുന്നു.

ഇന്ത്യയുടെ കാശ്മീര്‍ സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ലേഖനം. കാശ്മീര്‍ ഇന്ത്യയുടെ സൈനിക അധീനതയിലാണെന്ന് ലേഖനം ആരോപിക്കുന്നു. മണിപ്പൂരില്‍ സൈനികാതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ നടത്താന്‍ പോലും കാശ്മീരിലെ ജനങ്ങള്‍ ഭയപ്പെടുകയാണ്. ഇതിന് കാരണം പുരുഷാധിപത്യ ക്രമമാണ്.

ഇതിന് പുറമെ അന്താരാഷ്ട്ര രംഗത്തെ സ്വാധീനങ്ങളെക്കുറിച്ചും ലേഖനം ചൂണ്ടിക്കാട്ടുന്നു. കാശ്മീരിന്റെ വിഭജനമെന്നത് ഇസ്രയേലിന്റെ പലസ്തീന്‍ സമീപനത്തിന് സമാനമാണെന്നും താരീഖ് അലി വിമര്‍ശിക്കുന്നു.

ഇസ്രായേല്‍ കാശ്മീര്‍ വിഷയത്തില്‍ മോദിയുടെ ഉപദേശകരായി മാറിയിരിക്കുന്നുവെന്നു താരീഖ് അലി ചൂണ്ടിക്കാട്ടുന്നു. കാശ്മീരിനെ സംബന്ധിച്ച് ക്ലിന്റനും, ബുഷും, ഒബാമയും ട്രംപുമെല്ലാം ഒരേ നിലപാടുകാരണ്. ഇവരൊന്നും ഇവിടെ നടന്ന ഭരണകൂട ഭീകരതയെ കണ്ടില്ലെന്ന് നടിക്കുകയാണ്. നരേന്ദ്ര മോദിയെന്നത് ട്രംപിന്റെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യന്‍ പതിപ്പാണെന്നും താരിഖ് അലി ലേഖനത്തില്‍ പറയുന്നു.

കാശ്മീരില്‍ പാകിസ്താന്റെ മുന്‍കൈയില്‍ ജിഹാദികള്‍ അതിക്രമിച്ചു കടന്നത് വലിയ ദുരന്തമായെന്നമാണ് താരീഖ് അലി അഭിപ്രായപ്പെടുന്നത്.

ലേഖനം വായിക്കാന്‍: Kashmir on the Edge of the Abyss

Related news


Share on

മറ്റുവാര്‍ത്തകള്‍