ബീഫ് തിന്നുന്നതു കൊണ്ടാണ് കേരളത്തിൽ പ്രളയം വന്നതെന്നു വരെ പറഞ്ഞു വെക്കുന്നുണ്ട് ചിലർ.
കേരളത്തെ വെള്ളപ്പൊക്കക്കെടുതി ദുരിതത്തിലാഴ്ത്തുമ്പോൾ ഉത്തരേന്ത്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും പേജുകളില്‍ നിന്നുമെല്ലാം കടുത്ത വിദ്വേഷപ്രചാരണം നടക്കുന്നു. പ്രളയവുമായി ബന്ധപ്പെട്ട കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഉത്തരേന്ത്യയിൽ നിന്നും, കുറെയെല്ലാം ദക്ഷിണേന്ത്യയിൽ നിന്നുമുള്ള പ്രൊഫൈലുകളിൽ നിന്ന് വിദ്വേഷ ആക്രമണങ്ങളെത്തി. ‘കൂടുതൽ ബീഫ് കഴിക്കൂ’ തുടങ്ങിയ പ്രസ്താവനകളുമായാണ് വിദ്വേഷ പ്രചാരകർ കളം നിറയുന്നത്.
ബീഫ് തിന്നുന്നതു കൊണ്ടാണ് കേരളത്തിൽ പ്രളയം വന്നതെന്നു വരെ പറഞ്ഞു വെക്കുന്നുണ്ട് ചിലർ. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ചിലർ കേസിനു പോയതാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്ന് ഗൗരവത്തോടെ മറ്റു ചിലർ പറയുന്നു. മുറി ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഈ പ്രചാരണങ്ങൾ മിക്ക ദേശീയ മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലെ കമന്റുകളിലും കാണാം.