കാലവര്‍ഷം കനത്തതോടെ കൊച്ചി നഗരം വെള്ളകെട്ടിലായി. നഗരത്തിലെ പ്രാധാന കേന്ദ്രങ്ങളായ സൗത്ത്, നോര്‍ത്ത് റെയില്‍സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്റ്, എംജി റോഡ്, കലൂര്‍, പനമ്പിള്ളി നഗര്‍, തമ്മനം എന്നിവിടങ്ങളില്‍ പതിവിലും കൂടുതല്‍ വെള്ളകെട്ടായതോടെ വാഹന യത്രികരും വഴിയാത്രക്കാരെയും ദുരിതത്തിലായി. കൊച്ചിയിലെ എംജി റോഡ്, എസ്എ റോഡ്, കലൂര്‍-കതൃക്കടവ് റോഡ് തുടങ്ങിയ റോഡുകളില്‍ രാവിലെ മുതലുള്ള ഗതാഗതകുരുക്ക് ഒഴിഞ്ഞത് ഉച്ചയ്ക്ക് ശേഷമാണ്. കാനകളില്‍ വെള്ളം കവിഞ്ഞതോടെ സമീപത്തെ വ്യാപാര സ്ഥപനങ്ങളുടെ അകത്തും വെള്ളം കയറി. എംജി റോഡിലും കെഎസ്ആര്‍ടിസി സ്റ്റാന്റ് പരിസരത്തും പല വ്യാപാര സ്ഥപനങ്ങള്‍ക്കും വെള്ളക്കെട്ട് കാരണം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.