Continue reading “കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന എജി: ദണ്ഡപാണിക്കെതിരെ വീണ്ടും ഹൈക്കോടതി”

" /> Continue reading “കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന എജി: ദണ്ഡപാണിക്കെതിരെ വീണ്ടും ഹൈക്കോടതി”

"> Continue reading “കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന എജി: ദണ്ഡപാണിക്കെതിരെ വീണ്ടും ഹൈക്കോടതി”

">

UPDATES

കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന എജി: ദണ്ഡപാണിക്കെതിരെ വീണ്ടും ഹൈക്കോടതി

                       

അഴിമുഖം പ്രതിനിധി

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്‌ എതിരെ ഹൈക്കോടതി വീണ്ടും വിമര്‍ശിച്ചു. എജിയുടെ ഓഫീസ് അടച്ചു പൂട്ടണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഇന്ന് വീണ്ടും വിമര്‍ശനം നടത്തിയത്. കേസ് നടത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും നാല് കേസുകളുടെ നടത്തിപ്പിലെ എജിയുടെ ഓഫീസിന്റെ കെടുകാര്യസ്ഥതയെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് തോമസ് നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി നേരിട്ട് റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കകം രജിസ്ട്രാര്‍ ജനറലിനെ ഏല്‍പ്പിക്കണം. എജിയുടെ ഓഫീസ് പുനസംഘടിപ്പിക്കണം. ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം ഉണ്ടായത്. ഈ കേസിലെ ഒരു പ്രതിയുടെ കേസ് വാദിക്കുന്നത് ദണ്ഡപാണി അസോസിയേറ്റ്‌സ് ആണ്. എജി ദണ്ഡപാണിയുടെ സ്വകാര്യ സ്ഥാപനമാണ് ദണ്ഡപാണി അസോസിയേറ്റ്‌സ്. എജിയുടെ ഓഫീസ് കോടതിയെ തെറ്റായ വിവരങ്ങള്‍ അറിയിക്കുന്നുവെന്നും കോടതി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍