UPDATES

സിനിമാ വാര്‍ത്തകള്‍

യഥാര്‍ത്ഥ നായകനെ വില്ലനാക്കിയ സിനിമ; ഒരു മെക്‌സിക്കന്‍ അപാരതയ്‌ക്കെതിരേ കെഎസ്‌യു

കെഎസ് യു നേടിയ വിജയം പരാജയമാക്കുകയാണു സിനിമ

                       

ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വീരകഥ പറയുന്നു എന്ന പ്രചാരണത്തില്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഒരു മെക്‌സിക്കന്‍ അപരാത എന്ന സിനിമ. മഹാരാജാസ് കോളേജിലെ വര്‍ഷങ്ങളായുള്ള കെഎസ്‌ക്യു എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ അക്രമത്തെയും ആധിപത്യത്തെയും പരാജയപ്പെടുത്തി എസ്എഫ്‌വൈ എന്ന ഇടതുസംഘടന വിജയം നേടുന്നതാണു സിനിമയില്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ വളച്ചൊടിക്കുന്നതാണ് ഈ സിനിമയെന്ന ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് കെഎസ്‌യു.

സിനിമയില്‍ നായകനായ ടൊവിനോ തോമസ് ക്ലൈമാക്‌സില്‍ നടത്തുന്ന പ്രസംഗം യഥാര്‍ത്ഥത്തില്‍ 2011 ല്‍ എസ്എഫ്‌ഐയെ പരാജയപ്പെടുത്തി കെഎസ്‌യു നേടിയ വിജയത്തിനു പിന്നാലെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജിനോ ജോണ്‍ നടത്തിയ പ്രസംഗത്തെ എസ്എഫ്ഐയുടേതാക്കി മാറ്റി ചിത്രീകരിച്ചതാണെന്നാണു കെഎസ് യു അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ പറയുന്നത്. ജിനോ ജോണ്‍ അന്നു നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഒപ്പം ചേര്‍ത്തിട്ടുണ്ട്. സിനിമയില്‍ എസ്എഫ് വേ കെഎസ് ക്യുവിന്റെ കൊടിമരം ഒടിക്കുന്ന രംഗം ഉണ്ട്. ശരിക്കും കെഎസ് യു, എസ്എഫ്‌ഐയുടെ കൊടിമരം ആണ് ഒടിച്ചതെന്നും കെഎസ്‌യു പറയുന്നു. അതിന്റെ വീഡിയോയും കൊടുത്തിട്ടുണ്ട്.

എസ്എഫ്‌ഐ യ്ക്കു വേണ്ടി യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കുകയും യഥാര്‍ത്ഥ നായകനെ വില്ലനാക്കുകയും കെഎസ് യു നേടിയ വിജയം പരാജയമാക്കുകയും ചെയ്തിരിക്കുകയാണു സിനിമയുടെ അണിയറക്കാരെന്നും കെഎസ്‌യു ആരോപിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍