UPDATES

ഓട്ടോമൊബൈല്‍

2017 മോഡല്‍ റേഞ്ച്‌റോവര്‍ ഇവോക്ക് വിപണിയില്‍;  വില 49.10 ലക്ഷം മുതല്‍

ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുകളുമായി ഇന്ത്യയില്‍ ആദ്യമായി നിരത്തിലിറങ്ങുന്ന ലാന്‍ഡ് റോവറാണിത്

                       

ലാന്‍ഡ് റോവറിന്റെ പുതിയ 2017 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് വിപണിയില്‍. 49.10 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുകളുമായി ഇന്ത്യയില്‍ ആദ്യമായി നിരത്തിലിറങ്ങുന്ന ലാന്‍ഡ് റോവറാണിത്. ആകര്‍ഷകമായ രൂപകല്‍പ്പനയും മികച്ച സാങ്കേതികവിദ്യയും ആഡംബരം നിറയുന്ന ഫീച്ചറുകളും മികച്ച പ്രകടനവുമാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്കിനെ ആകര്‍ഷകമാക്കുന്നത്.

റേഞ്ച് റോവര്‍ ഇവോക്ക് 2.01 ഡീസല്‍ പ്യൂവറിന് 49.10 ലക്ഷം രൂപയും ഇവോക്ക് ഡീസല്‍ എസ്ഇക്ക് 54.20 ലക്ഷം രൂപയും ഡീസല്‍ എസ്ഇ ഡൈനാമിക്കിന് 56.30 ലക്ഷം രൂപയുമാണ് വില. റേഞ്ച് റോവര്‍ ഡീസല്‍ എച്ച്എസ്ഇയുടെ വില 59.25 ലക്ഷം രൂപയും ഡൈനാമിക്കിന് 64.65 ലക്ഷം രൂപയും ഡൈനാമിക് എംബര്‍ എഡിഷന് 67.90 ലക്ഷം രൂപയുമാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

ജാഗ്വര്‍ ലാന്‍ഡ് റോവറുകളുടെ പുതിയ ബ്രീഡ് എന്‍ജിനുകളാണ് ഇന്‍ജീനിയം. മികച്ച പ്രകടനവും മികവുറ്റ ശേഷിയുമാണ് ഇവയുടെ പ്രത്യേകത. 2.01 (132 കിലോ വാട്ട്) ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുകള്‍ 4 വീല്‍ ഡ്രൈവില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. പുതിയ സാങ്കേതികവിദ്യയും മുഴുവനായി അലൂമിനിയത്തിലുള്ള നിര്‍മാണവും ആകര്‍ഷകമായ ഇന്ധന ക്ഷമതയും കുറഞ്ഞ കാര്‍ബണ്‍ഡയോക്‌സൈഡ് എമിഷനും ഉറപ്പു നല്‍കുന്നു. മുന്‍ തലമുറ എന്‍ജിനുകളേക്കാള്‍ 20 കിലോ ഭാരം കുറവാണ് ഇന്‍ജീനിയം എന്‍ജിനുകള്‍ക്ക്. കംപ്യൂട്ടര്‍ നിയന്ത്രിത അഡാപ്റ്റീവ് എന്‍ജിന്‍ കൂളിംഗ് ആണ് ഇവയ്ക്ക്. കുറഞ്ഞ വേഗതയിലും ടോര്‍ക്കിലും പരമാവധി പവര്‍ നല്‍കാന്‍ ഏറ്റവും പുതിയ തലമുറ വേരിയബിള്‍ ജ്യോമട്രി ടര്‍ബോ ചാര്‍ജര്‍ സഹായിക്കുന്നു. തടസങ്ങളില്ലാതെ ഒരേ പോലെ പ്രതികരിക്കാന്‍ കഴിയുമെന്നതാണ് ഈ എന്‍ജിനുകളുടെ മറ്റൊരു പ്രത്യേകത.

ഇവോക്കിന്റെ ആകര്‍ഷകമായ രൂപത്തിന് എടുപ്പ് നല്‍കുന്നതാണ് ഫുള്‍ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍. സ്റ്റീയറിംഗിന് അനുസരിച്ച് ലൈറ്റ് ബീമുകള്‍ സജ്ജീകരിക്കാനും വളവുകളിലും മറ്റും മികച്ച വെളിച്ചം നല്‍കാനും ഇവയ്ക്ക് കഴിയും. ഇന്‍ഡിക്കേറ്ററായി ഉപയോഗിക്കുമ്പോള്‍ ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ആംബര്‍ വെളിച്ചമായിരിക്കും.

പുറം രൂപത്തിനൊപ്പം തന്നെ ആകര്‍ഷകമാണ് പുതിയ ഇവോക്കിന്റെ ഉള്‍വശവും. മികവുറ്റ വിശദാംശങ്ങളും ആധുനിക രീതിയിലുള്ള ഫിനിഷുകളുമാണ് പ്രത്യേകത. ഓക്‌സ്ഫഡ് ലെതര്‍, ട്വിന്‍ നീഡില്‍ സ്റ്റിച്ചിംഗ്, ആഴത്തില്‍ പാഡ് ചെയ്ത ഡോര്‍ ഇന്‍സെര്‍ട്ടുകള്‍ എന്നിവ എടുത്തു പറയണം. എച്ച്എസ്ഇ, എച്ച്എസ്ഇ ഡൈനാമിക് മോഡലുകളില്‍ സ്റ്റാന്‍ഡാര്‍ഡ് ഫിറ്റിംഗാണ് ഓക്‌സ്ഫഡ് ലെതര്‍.

എംബര്‍ എഡിഷന്‍ എന്ന പേരില്‍ സ്‌പെഷല്‍ എഡിഷന്‍ റേഞ്ച് റോവര്‍ ഇവോക്കും നിരത്തിലിറക്കുന്നു. ആകര്‍ഷകമായ റെഡ്&ബ്ലാക്ക് നിറത്തിലുള്ള ആഡംബര എസ്‌യുവിയാണിത്. എബണി ബ്ലാക്ക് സീറ്റുകളും എടുത്തു നില്‍ക്കുന്ന പിമന്റോറെഡ് സ്റ്റിച്ചും മറ്റ് ആകര്‍ഷകമായ ഫീച്ചറുകളുമാണ് ഈ എക്‌സ്‌ക്ലൂസീവ് എഡിഷന്.

Related news


Share on

മറ്റുവാര്‍ത്തകള്‍