UPDATES

വിപണി/സാമ്പത്തികം

രാജ്യത്ത് മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ ഇരട്ടിയായി എന്ന് റിസര്‍വ് ബാങ്ക്

നോട്ട് നിരോധനത്തിന് ശേഷം നവംബര്‍ മാസം മൊബൈല്‍ ബാങ്കിങ് 20.9 ശതമാനമായി വര്‍ദ്ധിച്ചു

                       

രാജ്യത്ത് മൊബൈല്‍ ബാങ്കിങ് ഇടപാടുകളും ക്രഡിറ്റ് കാര്‍ഡ് ഉപയോഗവും വര്‍ദ്ധിച്ചുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് നിരോധിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ മൊത്തം മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ 9.4 ശതമാനമായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം നവംബര്‍ മാസം മൊബൈല്‍ ബാങ്കിങ് 20.9 ശതമാനമായി വര്‍ദ്ധിച്ചു.

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കു പ്രകാരം ഒക്ടോബറില്‍ ആകെ 7.81 കോടി മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ നടന്നിടത്ത് നവംബറില്‍ 8.55 കോടിയായി ഉയര്‍ന്നു. മൊത്തം മൊബൈല്‍ ബാങ്കിങ്ങിന്റെ 13 ശതമാനവും ആക്‌സിസ് ബാങ്ക് ഇടപാടുകാരുടേതായിരുന്നു. ഒക്ടോബറില്‍ 8.95 കോടി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നടന്ന സ്ഥാനത്ത് നവംബറില്‍ 9.8 കോടിയായിരുന്നു.

രാജ്യത്ത് 25,000 കോടി രൂപയുടെ ഇടപാടുകളാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസര്‍ച്ച് വിഭാഗം നവംബര്‍, ഡിസംബര്‍ മാസത്തെ ഇടപാടുകള്‍ പരിശോധിച്ചത്തിന് ശേഷം റിസര്‍വ് ബാങ്കിന് നല്‍കിയ കണക്കാണിത്.

Share on

മറ്റുവാര്‍ത്തകള്‍