April 19, 2025 |
Share on

‘ മണിപ്പൂർ കലാപം’ ജനാധിപത്യ രാജ്യത്ത് ഭരണകൂട ഒത്താശയോടെ നടന്ന വർഗീയ സംഘർഷം

കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു ‘മണിപ്പൂർ എഫ്ഐആർ’ എന്ന പുസ്‌തകത്തിൻ്റെ രചയിതാവുമായ ജോർജ് കള്ളിവയലിൽ

മണിപ്പൂർ കലാപമെന്ന സംഭവം ഇന്ത്യ പോലൊരു രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലായിരുന്നുവെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനും ‘മണിപ്പൂർ എഫ്ഐആർ’ എന്ന പുസ്‌തകത്തിൻ്റെ രചയിതാവുമായ ജോർജ് കള്ളിവയലിൽ. കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിൽ (കെഎൽഎഫ്) മണിപ്പുർ വിഷയവുമായി ബന്ധപ്പെട്ട് ജനുവരി 11 വെകീട്ട് 5.30ക്കു നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു കള്ളിവയലിൽ. ഭരണകൂട പിന്തുണയോടെ നടന്ന കലാപം കുക്കികളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

കാലപ സമയത്തു മണിപ്പൂർ സന്ദർശത്തിലൂടെ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കലാപസമയത്തെ മണിപ്പൂർ സന്ദർശനത്തെ ആസ്പദമാക്കിയുള്ളതാണ് ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡൽ ഹി ബ്യൂറോ ചീഫും കൂടിയായ ജോർജ് കള്ളിവയലിന്റെ ‘മണിപ്പൂർ എഫ്ഐആർ’ എന്ന പുസ്തകം. അത്യധികം അപകടം നിറഞ്ഞ സാഹചര്യത്തിൽ ജീവഹാനിക്ക് പോലും സാധ്യതയുള്ള സമയങ്ങളിലൂടെ സഞ്ചരിച്ചു ‘മണിപ്പൂർ എഫ്ഐആർ’ എഴുതി പൂർത്തിയാക്കിയ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം വേദിയിൽ പങ്കുവച്ചു.

ഭരണകൂടത്തിന്റെ ഒത്താശയോടെയും കൃത്യമായ ആസൂത്രണത്തോടെയും ക്രിസ്‌ത്യൻ ആരാധനാലയങ്ങൾ വ്യാപകമായി മണിപ്പൂരിൽ തകർക്കപ്പെട്ടു. ഈ അക്രമങ്ങൾക്കെതിരേയാണ് കുക്കികൾ തിരിച്ചടിച്ചത്. പക്ഷേ നഷ്ടം ഒരു പക്ഷത്താണ് കൂടുതൽ ഉണ്ടായത്. 36 മണിക്കൂറിനുള്ളിൽ 249 ക്രൈസ്‌തവ ആരാധനാലയങ്ങളാണ് തകർക്കപ്പെട്ടത്. അതിൽ 178 എണ്ണവും വലിയ ആരാധനാലയങ്ങളാണെന്നും അദ്ദേഹം പറയുന്നു.

മണിപ്പുരിൽ വംശീയവും വർഗീയവുമായ കലാപമാണ് നടക്കുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണനും അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരും മണിപ്പൂർ സർക്കാരും സ്പോൺസർ ചെയ്‌ത കലാപമാണ് മണിപ്പുരിൽ നടക്കുന്നത്. ഇതിലൂടെ ആർഎസ്എസ് അജണ്ടയാണ് കേന്ദ്രം ന ടപ്പാക്കുന്നത്. മണിപ്പൂർ എഫ്ഐആറിൽ ജോർജ് കള്ളിവയലിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×