UPDATES

സിനിമ

പുറത്തു പറയാന്‍ പറ്റാത്ത പലതും ഉണ്ടായി, മമ്മൂട്ടിയും സിനിമയോട് സഹകരിച്ചില്ല; അയ്യര്‍ ദ് ഗ്രേറ്റിന്റെ അനുഭവങ്ങള്‍ പറഞ്ഞ് സംവിധായകന്‍ ഭദ്രന്‍

ആ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും ഭദ്രനും ഒരുമിച്ചിട്ടില്ല

                       

അയ്യര്‍ ദ് ഗ്രേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തനിക്ക് അനുഭവിക്കേണ്ട വന്നത് പുറത്തു പറയാന്‍ പറ്റാത്തതടക്കമുള്ള കാര്യങ്ങളാണെന്നു സംവിധായകന്‍ ഭദ്രന്‍. തന്നെക്കുറിച്ച് പ്രചരിച്ച നുണകള്‍ മൂലം ചിത്രത്തിലെ നായകനായിരുന്ന മമ്മൂട്ടിക്കും തന്റെമേല്‍ വലിയ തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും കേരള കൗമുദി ഫഌഷ് മൂവീസിന് അനുവദിച്ച അഭിമുഖത്തില്‍ ഭദ്രന്‍ പറയുന്നു. ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഭദ്രനും ഒന്നിക്കുന്ന സിനിമയായിരുന്നു അയ്യര്‍ ദ് ഗ്രേറ്റ്. വന്‍ വിജയമായിരുന്നു സിനിമയെങ്കിലും അതിനുശേഷം ഭദ്രന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമയും ഇതുവരെ ഉണ്ടായിട്ടില്ല.

അന്തരിച്ച നടന്‍ രതീഷ് ആയിരുന്നു അയ്യര്‍ ദ് ഗ്രേറ്റിന്റെ നിര്‍മാതാവ്. ഈ സിനിമയുടെ അണിയറയില്‍ പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും നടന്നെന്നും മമ്മൂട്ടിയും ഒരു ഘട്ടത്തിനുശേഷം സിനിമയോട് വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്നും ഭദ്രന്‍ പറയുന്നു. പ്രശസ്ത സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു അയ്യര്‍ ദ് ഗ്രേറ്റിന്റെ തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ മലയാറ്റൂരിന്റെ തിരക്ക് മൂലം വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കഴിയാതെ തയ്യാറാക്കിയ തിരക്കഥ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് വരാതിരുന്നതിനാല്‍ ഏറെ കഠിനദ്വാനം ചെയ്താണ് സിനിമയ്ക്ക് വേണ്ട രീതിയില്‍ തിരക്കഥ താന്‍ മാറ്റിയെടുത്തതെന്നും ഭദ്രന്‍ പറയുന്നു.

നിര്‍മാതാവായിരുന്ന രതീഷ് സിനിമയ്ക്ക്് വേണ്ടി മാറ്റിവച്ച പണം മറ്റു ചില ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതോടെ ചിത്രം പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥ വരെ നേരിട്ടിരുന്നു. ഇതിനിടയിലാണ് താന്‍ ധൂര്‍ത്തനായ സംവിധായകനാണെന്ന പ്രചാരണം നിര്‍മാതക്കള്‍ക്കിടയില്‍ പരന്നതെന്നും ചിത്രീകരണ സമയത്ത് മമ്മൂട്ടിയും തന്നെ ഒരുപാട് തെറ്റിദ്ധരിച്ചതെന്നും ഭദ്രന്‍ പറയുന്നു. മമ്മൂട്ടി വേണ്ട രീതിയില്‍ സിനിമയോട് സഹകരിച്ചില്ലെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു. സംവിധായകന്റെ സ്ഥാനത്ത് നിന്നും തന്നെ നീക്കാനുള്ള ശ്രമം വരെ നടന്നതായും അദ്ദേഹം പറയുന്നു. ഒടുവില്‍ ചിത്രം റിലീസ് ചെയ്ത് വന്‍ വിജയം നേടിയതോടെയാണ് തന്നെക്കുറിച്ചുള്ള അഭിപ്രായം പലര്‍ക്കും മാറിയതെന്നും ഭദ്രന്‍ ഫഌഷ് മൂവിസിനോട് പറയുന്നു.

അതിനുള്ള അനുവാദം മമ്മൂക്ക തരട്ടെ; മഞ്ജു വാര്യര്‍

Share on

മറ്റുവാര്‍ത്തകള്‍