Continue reading “മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓര്‍ഡിനന്‍സ്: മോദിക്ക് രാഷ്ട്രപതിയുടെ താക്കീത്”

" /> Continue reading “മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓര്‍ഡിനന്‍സ്: മോദിക്ക് രാഷ്ട്രപതിയുടെ താക്കീത്”

">

UPDATES

മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓര്‍ഡിനന്‍സ്: മോദിക്ക് രാഷ്ട്രപതിയുടെ താക്കീത്

                       

അഴിമുഖം പ്രതിനിധി
 
മോദിസര്‍ക്കാരിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ താക്കീത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടാതെ അനുമതിക്കായി ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചതിലാണ് രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചത്. പൊതുജനങ്ങളുടെ താല്‍പര്യത്തിനു വേണ്ടിയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പു വെയ്ക്കുന്നത്. കേന്ദ്രമന്ത്രിയുടെ അംഗീകാരമില്ലാതെ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കരുതെന്നും ഇനിയിത് ആവര്‍ത്തിക്കരുതെന്നും രാഷ്ട്രപതി മുന്നറിയിപ്പു നല്‍കി.

യുദ്ധകാലയളവില്‍ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ ഇന്ത്യയിലുള്ള സ്വത്തുവകകളുടെ പിന്തുടര്‍ച്ചാവകാശത്തിനും കൈമാറ്റത്തിനും എതിരെയുള്ള നിയമ ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സാണ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതിക്കു മുമ്പാകെ സര്‍ക്കാര്‍ നേരിട്ട് ഓര്‍ഡിനന്‍സ് എത്തിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍