UPDATES

സിനിമ

ജെ സി ഡാനിയേൽ പുരസ്കാരത്തിന് പിറകെ ഷീലയെ സന്തോഷിപ്പിച്ച ഫോൺകോൾ, ഒരു നായികയുടേതായിരുന്നു

പുരസ്കാരം ലഭിച്ചപ്പോൾ ആദ്യം ഓര്‍ത്തത് സംവിധായകരായ സേതുമാധവനെയും സത്യൻ അന്തിക്കാടിനെയുമാണ്

                       

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരത്തിന്റെ നിറവിലാണ് നടി ഷീല. എന്നാൽ പുരസ്കാര നിറവിലും തന്നെ കൂടുതൽ സന്തോഷിപ്പിച്ചത് ഒരു ഫോൺ കോൾ ആയിരുന്നെന്ന് വെളിപ്പെടുത്തുകയാണ് നടി. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷീലയുടെ പ്രതികരണം.

ഷീലയുടെ വാക്കുകൾ ഇങ്ങനെ, ശാരദ വിളിച്ചിരുന്നു. അവരുട ശബ്ദത്തിൽ തന്നെ സന്തോഷം മനിസിലായി. എത്രയോ വർഷങ്ങൾക്ക് ശേഷവും അവർ എന്നെ ഓർത്തു സന്തോഷിക്കുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ ആഹ്ലാദം ചെറുതല്ല. കൂടുതൽ കൂടുതൽ ജീവിക്കണമെന്ന് തോന്നുന്നത് ഇത്തരം സന്തോഷങ്ങള്‍ കാണുമ്പോഴാണ്. മലയാളിൾ എന്നെപോലുള്ള ചെറിയൊരു നടിയോടുകാണിത്ത സന്തോഷം വീണ്ടും വീണ്ടും തിരിച്ചറിയുമ്പോൾ ജീവിതെ മതിയായില്ലെന്ന് തോന്നുമെന്നും ഷീല പറയുന്നു.

പുരസ്കാരം ലഭിച്ചപ്പോൾ ആദ്യം ഓര്‍ത്തത് സംവിധായകരായ സേതുമാധവനെയും സത്യൻ അന്തിക്കാടിനെയുമാണ്. രണ്ട് പേരും എനിക്ക് അതിമനോഹരമായ വേഷങ്ങൾ തന്നു. സേതുമാധവൻ സാർ പറയുമായിരുന്നു എത്രയോ അവാർഡ് കിട്ടേണ്ടതായിരുന്നു ഷീലയ്ക്ക് എന്ന്. അത്ര നന്നായി അഭിനയിച്ചു എന്ന്. സത്യൻ അന്തിക്കാട് 22 വർഷത്തിന് ശേഷം എനിക്ക് മലയാള സിനിമയിൽ പുതിയൊരു വേഷവും തന്നു.

 

നായര്‍-കത്തോലിക്ക-ലീഗ് സഖ്യം വീണ്ടുമൊന്നിച്ച ശബരിമലയിലെ ‘വിമോചന സമരം’: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ ചരിത്രപരമായ കാരണങ്ങള്‍

 

Share on

മറ്റുവാര്‍ത്തകള്‍