ഈ പദ്ധതി പ്രകാരം കൊതുകിന്റെ സാന്ദ്രത അനുസരിച്ച് പ്രത്യേക മാപ്പുകള്‍ തയ്യാറാക്കും.
തിരുവനന്തപുരം നഗരത്തില്‍ സെന്‍സറുകള്‍ ഉപയോഗിച്ച് ‘കൊതുക് സാന്ദ്രത’ അളക്കാനുള്ള സംവിധാനം ഒരുക്കുന്നു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ കൊതുകുകള്‍ ഉള്ള സ്ഥലം ഏതാണ്, ഓരോ പ്രദേശത്തും എത്ര കൊതുകുകളുണ്ട്, എത്ര ഇനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ സെന്‍സറുകള്‍ ഉപയോഗിച്ച് അറിയാന്‍ കഴിയും.
സ്മാര്‍ട് സിറ്റിയുടെ ഭാഗമായിട്ടാണ് സ്മാര്‍ട് മൊസ്‌ക്കിറ്റോ ഡെന്‍സിറ്റി സിസ്റ്റം എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം കൊതുകിന്റെ സാന്ദ്രത അനുസരിച്ച് പ്രത്യേക മാപ്പുകള്‍ തയ്യാറാക്കും. ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി പോലുള്ള കൊതുകുകള്‍ പരത്തുന്ന പരത്തുന്ന രോഗങ്ങള്‍ തടയാനും, കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സെന്‍സര്‍ വിവരങ്ങള്‍ സഹായിക്കും.
കൊതുകിനെ ആകര്‍ഷിക്കുന്ന പ്രത്യേക തരത്തിലുള്ള സെന്‍സറുകളാണ് ഇതിനായി സ്ഥാപിക്കുക. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ കോര്‍പറേഷന്‍ ഓപീസില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറില്‍ അവലോകനം ചെയ്യും. പദ്ധതി നടപ്പിലാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്.