July 13, 2025 |
Share on

അമിത് ഷാ ‘തുക്ഡെ, തുക്ഡെ’ ഗാങ് നേതാവ്, ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരന്‍: രാമചന്ദ്ര ഗുഹ

“അയാള്‍ ജനങ്ങളെ ഭിന്നിപ്പിക്കും ധ്രുവീകരണമുണ്ടാക്കും, വെറുപ്പും വിദ്വേഷവും അക്രമവും വളര്‍ത്തും, തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എന്തും ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അയാള്‍”.

ഇന്ത്യയില്‍ ഒരു തുക്ഡെ, തുക്ഡെ ഗാംഗ് ഉണ്ടെങ്കില്‍ അതിന്‍റെ കമാന്‍ഡര്‍ ഇന്‍ ചീഫ് അമിത് ഷാ ആണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അയാള്‍ ജനങ്ങളെ ഭിന്നിപ്പിക്കും ധ്രുവീകരണമുണ്ടാക്കും, വെറുപ്പും വിദ്വേഷവും അക്രമവും വളര്‍ത്തും, തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എന്തും ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അയാള്‍ – രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയാണ് മോദി സര്‍ക്കാരിന്റെ വിമര്‍ശകരായ ഇടതുപക്ഷക്കാരേയും ലിബറലുകളേയും വിശേഷിപ്പിക്കാനായി ഈ വാക്ക് ശ്രദ്ധേയമായി ഉപയോഗിച്ചത്. രാജ്യത്തെ വെട്ടിമുറിക്കാന്‍ നോക്കുന്നവര്‍ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2018 ജനുവരിയില്‍ ഭീമ കോറിഗാവില്‍ ദലിതര്‍ക്കെതിരെ നടന്ന ആക്രമണവും തുടര്‍ന്നുള്ള പ്രതിഷേധങ്ങളുടേയും സംഘര്‍ഷങ്ങളുടേയും സാഹചര്യത്തിലായിരുന്നു ഈ പ്രയോഗം.

Leave a Reply

Your email address will not be published. Required fields are marked *

×