UPDATES

സത്യം പറയാൻ ആരും എഴുത്തുകാരെ ചുമത്തപ്പെടുത്തിയിട്ടില്ല പക്ഷെ എഴുത്തുകാർ എല്ലായിപ്പോഴും സത്യം പറഞ്ഞു കൊണ്ടിരിക്കും.

ലോകത്ത് ഒരു സ്വേച്ഛാധിപത്യവും അധികകാലം നീണ്ടുനിന്ന ചരിത്രമില്ല.

                       

പ്രവചിക്കാനാവാത്ത ഒരു പ്രതിഭാസത്തിലൂടെയാണ് നമ്മൾ കടന്നു പോയികൊണ്ടിരിക്കുന്നത്, അത് നമ്മെ നയിക്കുന്നതാകട്ടെ ഹിന്ദു രാഷ്ട്രമെന്ന ഒരു ആശയധാരയിലേക്കും. ബഹുസ്വരതയാണ് ഇന്ത്യൻ നാഗരികതയുടെ അന്തസത്ത. ബഹുത്വവും തുറന്ന മനസ്സും തകർത്താൽ ഈ അന്തസത്തക്ക് തന്നെ കോട്ടം തട്ടുമെന്ന് പറയുകയാണ് പ്രശസ്ത ഹിന്ദി കവിയും സാഹിത്യ നിരൂപകനുമായ അശോക് വാജ്‌പേയി. ഇന്ത്യ എന്ന സങ്കൽപ്പം എല്ലായിപ്പോഴും വൈവിധ്യവും ചലനാത്മകവുമാണ്. വിവിധ ഗ്രൂപ്പുകളും മതങ്ങളും വ്യക്തികളും ഈ ആശയം രൂപപ്പെടുത്തുന്നതിന് സംഭാവന നൽകിയിട്ടുണ്ട്. ഇൻ്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയിൽ പങ്കെടുത്ത  മുൻ സിവിൽ സെർവെൻന്റും ലളിതകലാ അക്കാദമി ചെയർമാനുമായിരുന്ന അശോക് വാജ്പേയ് അഴിമുഖത്തിനോട് പ്രതികരിക്കുന്നു.

ഗാന്ധിയുടെ ഏറ്റവും മികച്ച ആശയധാര ധാർമ്മികതയാണ്. എന്നാൽ നമ്മുടെ ഈ കാലഘട്ടത്തിൽ എന്താണ് ധാർമ്മികത? ഗാന്ധിയുടെ ചരിത്രത്തെ തിരുത്തി എഴുതുന്ന പുതിയ ആശയത്തെ നമ്മൾ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് അഴിമുഖവുമായി പ്രതികരിക്കുകയിരുന്നു അദ്ദേഹം. ഞാൻ ഒരു സിവിലിസൈഡ് ഇന്ത്യക്കാരനാണ്, ഭാവനയും സഹാനുഭൂതിയുമുള്ള ഒരു ജനാധിപത്യ വ്യക്തി കൂടിയാണ്. നാം ഓരോരുത്തരും ജനാധിപത്യത്തിന്റെ ഞരമ്പാണ്. അതിനാൽ നമ്മെ സംന്ധിച്ച് ധൈര്യവും,ഭാവനയും, സഹാനുഭൂതിയും അത്യന്താപേക്ഷിതമാണ് താനും. എന്നാൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ വേദന പരിഗണിച്ച്, ജാതി മത ഭേദമന്യേ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള കഴിവും, അഹന്തയുടെ അഭാവം മുതലായവയാണ്. ഇതിലൂടെയാണ് ഇതിനെ മറികടക്കേണ്ടത്.

ഹിന്ദി ബെൽറ്റിൽ  എല്ലാ മതങ്ങളും അവരുടെ ആത്മീയ ഉള്ളടക്കം ഉപേക്ഷിച്ചതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്. എല്ലാകാലത്തും ആത്മീയതയുടെ അവസാന രക്ഷകരാണ് സാഹിത്യവും കലയും. ആത്മീയത  മതത്തിൻ്റെ മാത്രം പരിധിയിൽ വരുന്നതല്ല. സാഹിത്യത്തിലും കലകളിലുമാണ് അതിൻ്റെ വാസസ്ഥലം. ഇക്കാലമത്രയും രാഷ്ട്രീയത്തിൽ നിന്ന് മതത്തെ അകറ്റി നിർത്തുകയായിരുന്നു നമ്മുടെ നേതാക്കൾ. അത്തരമൊരു വേർതിരിവ് നിലവിലില്ല അല്ലെങ്കിൽ അത് അസ്വീകാര്യമായി കണക്കാക്കപ്പെട്ടില്ല. എന്നാൽ ഇന്ന് നടക്കുന്നതതാണ്. അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോക്കൊണ്ടിരിക്കുന്നത്, എന്നാൽ ഇത്തരത്തിലുള്ള നിരവധി സങ്കീർണതകളെ ഇതിന് മുമ്പും നമ്മൾ അതിജീവിച്ചിട്ടുണ്ട്. ഈ കാലഘട്ടവും നമ്മൾ അതിജീവിക്കും. ലോകത്ത് ഒരു സ്വേച്ഛാധിപത്യവും അധികകാലം നീണ്ടുനിന്ന ചരിത്രമില്ല. നമ്മൾ ശബ്ദമുയർത്തുന്നത് തുടരണം. മതത്തിൻ്റെ പിടിയിൽ നിന്ന് ആത്മീയതയെ വീണ്ടെടുക്കുക എന്നതാണ് കലയുടെയും സാഹിത്യത്തിൻ്റെയും ദൗത്യമെന്നും അദ്ദേഹം പറയുന്നു. ഹിന്ദി ബെൽറ്റിൽ നിന്നും വരുന്ന ഒരാളെന്ന നിലയിൽ എനിക്ക് പറയാൻ കഴിയും, ഞങ്ങൾ ഹിന്ദി സാഹിത്യകാരന്മാർ ഈ രാഷ്ട്രീയത്തിന് ബദലായി ശബ്ദമുയർത്തി കൊണ്ടിരിക്കുയാണ്, ഈ പടർന്നുകൊണ്ടിരിക്കുന്ന വെറുപ്പിനെ ചെറുക്കുകയെന്നത് കൂടിയാണ് സാഹിത്യത്തിന്റെ ലക്ഷ്യം. അധികാരത്തിനെകുറിച്ചുള്ള സത്യങ്ങളും സാഹിത്യം പറഞ്ഞിരിക്കണം. ദൈവമോ,രാജ്യമോ,ഭാഷയോ സത്യം പറയാൻ എഴുത്തുകാരെ ചുമതലപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും ഞങ്ങൾ സത്യം പറഞ്ഞുകൊണ്ടേയിരിക്കും.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍