January 14, 2025 |

എന്നെക്കുറിച്ച് ആരും സംസാരിക്കാനോ, ആഘോഷിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. സിനിമകള്‍ കാണുക, അതും നല്ലതെങ്കില്‍

ഞാൻ മറ്റ് ഭാഷകളിൽ അഭിനയിക്കുന്നതിന്റെ കാരണം ഇതാണ് !

മികച്ച പ്രകടനം കൊണ്ടും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവ് കൊണ്ടും പ്രേക്ഷക മനം കവർന്ന വ്യക്തിയാണ് ഫഹദ് ഫാസിൽ. മലയാളത്തിലും അതോടൊപ്പം സൂപ്പർ ഡീലക്സ്, പുഷ്പ: ദ റൈസ്, വിക്രം, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട് മറ്റ് ഭാഷകളിലും ഫഫയ്ക്ക് ആരാധകർ ഏറെയാണ്.

മലയാളത്തിൽ ഫഹദിനെ ഫഫയാക്കി മാറ്റിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങിയ ഗാങ്സ്റ്റർ കോമഡി ചിത്രമായ ആവേശവും, അതിലെ രംഗണ്ണൻ എന്ന കഥാപാത്രവും പ്രേക്ഷകർ അത്യാവേശത്തോടെയാണ് സ്വീകരിച്ചത്. മലയാളത്തിൽ മാത്രം ഒതുങ്ങാതെ മറ്റ് ഭാഷകളിലും വ്യത്യസ്‍തമായ വേഷങ്ങൾ ചെയ്യുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘ ഞാൻ മറ്റ് ഭാഷകളിൽ അഭിനയിക്കുന്നത് ‘ഭാഷ’ യോ ‘തേവർ മകനോ’ പോലുള്ള ചിത്രങ്ങൾ ചെയ്യാനല്ല, മറിച്ച് എനിക്ക് അവിടെ പോകാനും അവരോട് എല്ലാം ഇടപഴകാനുമുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ്. ഗലാറ്റ പ്ലസുമായുള്ള അഭിമുഖത്തിലാണ് ഫഹദ് തന്റെ മനസ് തുറന്നത്.

fahad fazi in pushpa

‘സമയക്രമത്തെക്കുറിച്ച് ഒട്ടും ചിന്തിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ. ഒരു കാര്യങ്ങളും കൃത്യസമയത്ത് ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ഞാൻ ചെയ്യാറില്ല. പദ്ധതികൾ ഒന്നും മുൻകൂട്ടി ആസൂത്രണം ചെയ്തല്ല ഞാൻ ചെയ്യുന്നതും. അത്ഭുതപ്പെടുത്തുത്തകയും ആവേശത്തിലാഴ്ത്തുകയും ചെയ്യുന്ന കാര്യങ്ങളാണ് ഞാൻ അന്നും ഇന്നും ചെയ്യാറുള്ളത്. പ്രേക്ഷകരോടുളള എന്റെ പ്രതിബദ്ധത ഞാൻ ചെയ്യുന്ന സിനിമകൾ അവർക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കും എന്നതാണെന്ന്, ഞാൻ എപ്പോഴും അവരോട് പറയാറുള്ള കാര്യമാണ്.

fahad in vikram

ഞാൻ എന്റെ സ്വകാര്യ ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്നോ , അല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നെ കുറിച്ച് ആകുലപ്പെടേണ്ട ആവശ്യമില്ല. തിയേറ്ററിൽ ആയിരിക്കുമ്പോൾ മാത്രം അവർ എന്നെ കുറിച്ച് ഓർത്താൽ മതി. അല്ലാതെ അഭിനേതാക്കളെ കുറിച്ചോ, അവരുടെ പ്രകടനത്തെ കുറിച്ചും അവരുടെ വീടുകളിൽ പോലും ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തീയറ്ററിൽ വച്ചോ , വീട്ടിലേക്കുള്ള യാത്രയിലോ അവർ ഇക്കാര്യങ്ങൾ സംസാരിക്കാമല്ലോ എന്നാണ് ഫഹദ് പറഞ്ഞത്.

നമുക്ക് ഓരോരുത്തർക്കും സിനിമ കാണുന്നതിനപ്പുറം പലതും ചെയ്യാനുണ്ടെന്നും സിനിമക്ക് ഒരു പരിധിയുണ്ടെന്നും ഫഹദ് പറയുന്നത്. കൂടാതെ , ഓരോ കഥാപാത്രത്തിൻെറയും ആയുസ് താൻ അടുത്ത കഥാപാത്രം ചെയ്യുന്നത് വരെ ആയിരക്കണമെന്നും ഫഹദ് കൂട്ടിച്ചേർത്തു.

ദിലീപ് കുമാറും, ആമിർ ഖാനും ഇത്തരത്തിൽ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാറുണ്ടായിരുന്നുവെന്നും, അവർ ഇരുവരും ജനങ്ങൾ അവരെ അവരെ പുകഴ്ത്താനോ കൂടുതൽ സംസാരിക്കാനോ ആഗ്രഹിച്ചിട്ടില്ലെന്നും ഫഹദ് പറയുന്നുണ്ട്.

‘ 2000 ത്തിൽ ആമിർ ഖാൻ, ലഗാനും, ദിൽ ചാഹ്താ ഹേയ്‌ക്കും ശേഷം സിനിമകളിൽ നിന്ന് അപ്രത്യക്ഷനായി, പിന്നീട് മംഗൾ പാണ്ഡേ: ദി റൈസിംഗ് എന്ന ചിത്രത്തിലൂടെ തിരികെയെത്തുകയും വീണ്ടും അദ്ദേഹം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു. ദിലീപ് കുമാറും അങ്ങനെ ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഞാൻ എപ്പോഴും എന്റെ ജോലിയുടെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടാനാണ് ആഗ്രഹിക്കുന്നത്. എന്നെക്കുറിച്ച് ആരും സംസാരിക്കാനോ, ആഘോഷിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സിനിമകൾ മാത്രം കാണുക അതും നല്ലതാണെങ്കിൽ മാത്രം.

Post Thumbnail
പിണങ്ങി നില്‍ക്കുന്ന ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായാണോ ഇന്ത്യ ലോകകപ്പ് കളിക്കുന്നത്?വായിക്കുക

സംവിധായകൻ സുകുമാറിൻ്റെ പുഷ്പ 2: ദ റൂൾ റിലീസ് ഒരുക്കങ്ങളിലാണ് ഫഹദ്, പ്രതിനായക വേഷത്തിൽ പുഷ്പ: ദി റൈസിൽ തകർത്തത് പോലെ ഗംഭീര പ്രകടനം കാത്തിരിക്കുകയാണ് ആരാധക ലോകം. 2024 ഓഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

 

content summary : Fahadh Fazil, hares his acting philosophy, emphasizing quality over recognition.

×