UPDATES

വിപണി/സാമ്പത്തികം

പണം പിന്‍വലിക്കുന്നതിന് മാത്രമല്ല; ബാലന്‍സ് പരിശോധിക്കുന്നതിനും ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കും

നോട്ട് പ്രതിസന്ധി മൂലം ഇപ്പോഴുണ്ടായിരിക്കുന്ന നിയന്ത്രണം ഇല്ലാതിരുന്ന 2014ല്‍ സാമ്പത്തികേതര ഇടപാടുകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് 8.50 രൂപയും ബാധകമായ നികുതിയും ഈടാക്കിയിരുന്നു

                       

സൗജന്യ പരിധിക്ക് ശേഷമുള്ള എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് മാത്രമല്ല സാമ്പത്തികേതര ഇടപാടുകളായ ബാലന്‍സ് പരിശോധന, മിനി സ്‌റ്റേറ്റ്‌മെന്റ് ലഭ്യത എന്നിവയ്ക്കും ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കുന്നു. നാല് തവണയ്ക്ക് ശേഷമുള്ള പണം നിക്ഷേപിക്കലിനും നിക്ഷേപിക്കലിനും ചാര്‍ജ്ജ് ഈടാക്കുമെന്ന് തിങ്കളാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവര്‍ വ്യക്തമാക്കിയിരുന്നു.

പരമാവധി 150 രൂപ വരെ ഈടാക്കുമെന്നാണ് ബാങ്കുകള്‍ പറയുന്നത്. എന്നാല്‍ നോട്ട് പ്രതിസന്ധി മൂലം ഇപ്പോഴുണ്ടായിരിക്കുന്ന നിയന്ത്രണം ഇല്ലാതിരുന്ന 2014ല്‍ സാമ്പത്തികേതര ഇടപാടുകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് 8.50 രൂപയും ബാധകമായ നികുതിയും ഈടാക്കിയിരുന്നു. ബാങ്കുകളുടെ പുതിയ നിയമം ബുധനാഴ്ച മുതലാണ് നിലവില്‍ വന്നത്. പരമാവധിയുള്ള 150 രൂപയ്ക്ക് പുറമേ ഉപഭോക്താക്കള്‍ സെസും അധിക സര്‍വീസ് ചാര്‍ജ്ജും അടയ്ക്കണമെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ നിയമം പറയുന്നു.

സ്വന്തം ബ്രാഞ്ചില്‍ നിന്നല്ലാതെ നാല് തവണയ്ക്ക് ശേഷം 25,000 രൂപയ്ക്ക് മുകളില്‍ നടത്തുന്ന ഇടപാടുകള്‍ക്ക് ആയിരം രൂപയ്ക്ക് അഞ്ച് രൂപ വീതമോ അല്ലെങ്കില്‍ 150 രൂപയോ(ഏതാണോ കുറവ്) അത് ഈടാക്കുമെന്നാണ് പുതിയ ബാങ്ക് നിയമം. സ്വന്തം ബ്രാഞ്ചില്‍ ഇതില്‍ രണ്ട് ലക്ഷം വരെ പരിധിയുണ്ട്. 25,000 രൂപയ്ക്ക് മുകളിലുള്ള തേഡ് പാര്‍ട്ടി ഇടപാടുകള്‍ അനുവദിക്കില്ല. 150 രൂപ ചാര്‍ജ്ജ് നല്‍കി ഇത്തരം ഇടപാടുകള്‍ നടത്താം.

നിയന്ത്രണം ഇല്ലാതിരുന്ന കാലത്ത് ഈടാക്കിയതിനേക്കാള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ശേഷവും ബാങ്കുകള്‍ ഈടാക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Share on

മറ്റുവാര്‍ത്തകള്‍