ക്രഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേക്ക് പണമിടുമ്പോള്‍ പേടിഎം രണ്ട് ശതമാനം ഫീസ് ഏര്‍പ്പെടുത്തിയിരുന്നു
ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടിനുള്ള ഫീസ് പേടിഎം ഒഴിവാക്കി. ക്രഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേക്ക് പണമിടുമ്പോള്‍ പേടിഎം രണ്ട് ശതമാനം ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. ഈ ഫീസാണ് പേടിഎം ഒഴുവാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് പോടിഎം അധികൃതര്‍ പറയുന്നത്.
ഫീസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് വാലറ്റിലേയ്ക്കിട്ട പണം ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി തുടങ്ങിയത്തോടെയാണ് പേടിഎം ഫീസ് ഒഴിവാക്കാന്‍ നടപടി തുടങ്ങിയത്.