UPDATES

ഭാര്യയുടെ കരിയര്‍ തകര്‍ത്ത പിക്കാസോ

പ്രായശ്ചിത്തവുമായി പിക്കാസോ മ്യൂസിയം

                       

ലോകം കണ്ട അതുല്യ കലാകാരനായിരുന്നു പാബ്ലോ പിക്കാസോ. മഹത്തരങ്ങളായ കലാസൃഷ്ടികളിലൂടെ ഇരുപതാം നൂറ്റാണ്ടിലെ അതുല്യനായ കലാകാരന്മാരിൽ ഒരാളാണ് പിക്കാസോ. കലയോടുള്ള അദ്ദേഹത്തിന്റെ സമീപനം, അതിരുകളില്ലാത്ത സർഗ്ഗാത്മകത എന്നിവ അദ്ദേഹത്തെ ലോകമെമ്പാടും അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഒരു കലാകാരനാക്കി മാറ്റുകയായിരുന്നു. എന്നാൽ കലാജീവിതത്തിനുമപ്പുറം അദ്ദേഹത്തിന്റെ ജീവിത പങ്കാളിക്ക് അറിയാമായിരുന്ന പിക്കാസോക്ക് മറ്റൊരു മുഖമായിരുന്നു.

1953 ലാണ് ലോക പ്രശസ്ത കലാകാരൻ പാബ്ലോ പിക്കാസോയും പത്നി ഫ്രാങ്കോയിസ് ഗിലോട്ടും തങ്ങളുടെ 10 വർഷത്തെ ദാമ്പത്യം ഉപേക്ഷിക്കുന്നത്. യൂറോപ്യൻ കലാലോകത്തിലെ ഒരു പ്രമുഖ വ്യക്തിയെന്ന നിലയിലായിരുന്നിട്ടു കൂടി ഇത്തരം ഒരു തീരുമാനത്തിലെത്താൻ ഫ്രാങ്കോയിസിന് ധൈര്യം വേണമായിരുന്നു. എന്നാൽ പാബ്ലോ പിക്കാസോ തന്റെ കലാ ജീവിതത്തത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഫ്രാങ്കോയിസിന്റെ വാദം. പിക്കാസോ തന്നോട് അദ്ദേഹത്തെ പോലൊരാളെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞിരുന്നതായും പറയുന്നുണ്ട്. പിക്കാസോയുമൊത്തുള്ള ജീവിതത്തെ പറ്റി ഫ്രാങ്കോയിസ് എഴുതിയ പുസ്തകം പിക്കാസോ പലതവണ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുമുണ്ട്.

പിക്കാസോയുടെ ദേഷ്യത്തിന് പാത്രമായതിനാൽ ഫ്രാങ്കോയിസ് ഗിലോട്ടിന്റെ സൃഷ്ടികൾക്ക് പരിമിതമായ പ്രചാരം മാത്രമേ ലഭിച്ചുള്ളുവെന്ന് പാരീസിലെ പിക്കാസോ മ്യൂസിയത്തിലെ പെയിൻ്റിംഗുകളുടെ പരിപാലകനായ ജോവാൻ സ്ൻറെച്ച് പറയുന്നത്. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് മ്യൂസിയം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി മാർച്ച് 12 ചൊവ്വാഴ്ച പിക്കാസോ മ്യൂസിയത്തിൽ ഫ്രാങ്കോയിസിന്റെ സൃഷ്ടികൾക്ക് മാത്രമായി ഒരു മുറി തന്നെ ഒരുക്കിയിരിക്കുകയാണ്. ഇത് വഴി ഫ്രാങ്കോയിസ് ഗിലോട്ടിനെ ഒരു കലാകാരിയായി അവതരിപ്പിക്കുക എന്നതാണ് മ്യൂസിയത്തിന്റെ ലക്ഷ്യം എന്നും ജൊവാൻ പറയുന്നു.

കലാലോകത്ത് 80 വർഷത്തെ അനുഭവ സമ്പത്ത് ഉണ്ടായിരുന്നിട്ടും ഫ്രാങ്കോയിസ് പിക്കാസോയുടെ ഭാര്യയും അദ്ദേഹത്തിന്റെ മക്കളുടെ ‘അമ്മയും മാത്രമായി അറിയപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ജൊവാൻ കൂട്ടിച്ചേർത്തു. 2024 ന്റെ അവസാനം വരെയായിരിക്കും ഫ്രാങ്കോയിസിന്റെ സൃഷ്ടികൾ പിക്കാസോ മ്യൂസിയ ശേഖരത്തിൻ്റെ ഭാഗമാകുക. നിലവിൽ ഫ്രാങ്കോയിസ് ഗിലോട്ടിൻ്റെ 10 പെയിൻ്റിംഗുകളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌.

2023 ൽ ന്യൂയോർക്കിൽ തന്റെ 101-ആം വയസ്സിലാണ് ഫ്രാങ്കോയിസ് ഗിലോട്ട് അന്തരിക്കുന്നത്. 1943- ൽ പാരീസിലെ ഒരു സാധാരണ ഭക്ഷണശാലയിൽ വെച്ചാണ് ഫ്രാങ്കോയിസ് പിക്കാസോയെ കണ്ടുമുട്ടിയത്. തന്നെക്കാൾ 40 വയസ്സ് കൂടുതലുള്ള പിക്കാസോ അതിനോടകം തന്നെ പ്രശസ്തിയിലെത്തിയിരുന്നു. അന്ന് അവൾ 21 വയസ് മാത്രമുള്ള ഒരു ചിത്രകാരിയായിരുന്നു. സന്തോഷകരമായ ദിവസങ്ങൾ ഉണ്ടായിരുന്നെങ്കിലും. ഇരുവരുംതമ്മിലുള്ള ബന്ധം പ്രക്ഷുബ്ധമായിരുന്നു. തങ്ങൾ ഒരുമിച്ച് താമസിക്കാതിരുന്ന ആദ്യത്തെ മൂന്ന് വർഷങ്ങൾ അദ്ദേഹത്തോടൊപ്പം തൻ സന്തോഷവധി ആയിരുന്നുവെന്നും, വിഷാദാവസ്ഥയിലായിരുന്ന പിക്കാസോ ദൈനംദിന കാര്യങ്ങൾ പൂർത്തിയാക്കുന്നതിനു പോലും ഒരു പാട് കഷ്ടപെട്ടിരുന്നതായും ഫ്രാങ്കോയിസ് വാർത്താ മാസികയായ പാരീസ് മാച്ചിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.’ പിക്കാസോയ്ക്ക് 70 വയസ്സ് തികഞ്ഞപ്പോൾ, എൻ്റെ യുവത്വം അദ്ദേഹത്തിന് അസഹനീയമായി. അദ്ദേഹം ആക്രമണകാരിയും അദ്ദേഹത്തിന്റെ പെരുമാറ്റം അരോചകവുമായിരുന്നു” വെന്നും ഫ്രാങ്കോയിസ് കൂട്ടിച്ചേർത്തു. പിക്കാസോ തൻ്റെ കലാജീവിതത്തെ അട്ടിമറിച്ചു കൊണ്ട് തന്നോട് പ്രതികാരം ചെയ്യാൻ ശ്രമിച്ചുവെന്നും ചില ഗാലറികളോട് തന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് പറഞ്ഞതായും ഫ്രാങ്കോയിസ് ആരോപിച്ചു.

1964- ലാണ് അമേരിക്കൻ കലാ നിരൂപകനായ കാൾട്ടൺ ലെയ്ക്കുമായി ചേർന്ന് എഴുതിയ “ലൈഫ് വിത്ത് പിക്കാസോ” എന്ന ഫ്രാങ്കോയിസിന്റെ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ പുസ്തകം പുറം ലോകം കാണുന്നത് തടയാൻ പിക്കാസോ മൂന്ന് തവണ കേസ് കൊടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ പരാജയപ്പെടുകയും പുസ്തകം വായനക്കാർ ഏറ്റെടുക്കകയും ചെയ്തു. പക്ഷെ അതോടെ ഫ്രാങ്കോയിസ് ഫ്രഞ്ച് കലാ സാംസ്കാരിക ലോകത്ത് നിന്ന് തന്നെ പുറത്താക്കപ്പെടുകയും ചെയ്തു. 60 വർഷങ്ങൾക്ക് ശേഷം, ഫ്രാങ്കോയിസ് ഗിലോട്ടിനായി സമർപ്പിച്ചിരിക്കുന്ന പിക്കാസോ മ്യൂസിയത്തിനുള്ളിലെ ഇടം ഇതെല്ലാം മാറ്റാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍