കാലികുപ്പികളിലാണ് അപര്‍ണ്ണ കൂടുതലായും കലാരൂപങ്ങള്‍ സൃഷ്ടിക്കുന്നത്.
അഷ്ടമുടിക്കായല്‍ വൃത്തിയാക്കി കായലില്‍ നിന്നും ലഭിക്കുന്ന അവശിഷ്ടങ്ങള്‍ കൊണ്ട് കലാരുപങ്ങള്‍ നിര്‍മ്മിച്ച് സോഷ്യല്‍ ഇടങ്ങളില്‍ ശ്രദ്ധേയയാവുകയാണ് അപര്‍ണ്ണ എന്ന 23കാരി. കാലികുപ്പികളിലാണ് അപര്‍ണ്ണ കൂടുതലായും കലാരൂപങ്ങള്‍ സൃഷ്ടിക്കുന്നത്.
കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത് നിവാസിയായ അപര്‍ണ്ണയയ്ക്ക് കലാരൂപങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരീശലനം മൊന്നും തന്നെ ലഭിച്ചിട്ടില്ല. അപര്‍ണ്ണയുടെ വീടിനു മുന്നില്‍ വലിച്ചെറിയപ്പെട്ട കുപ്പികളിലായിരുന്നു ആദ്യം കലാരൂപങ്ങള്‍ നിര്‍മ്മിച്ചത്. ഇവ വില്‍ക്കുന്നതിനായി ‘ക്യുപ്പി’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജും അപര്‍ണ്ണ ആരംഭിച്ചു. കച്ചവടം നന്നായി തന്നെ നടക്കവെയാണ് അഷ്ടമുടിക്കായലില്‍ വലിച്ചെറിയപ്പെട്ട കുപ്പികളെ അപര്‍ണ്ണ ശ്രദ്ധിക്കുന്നത്.
തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 17ന് അപര്‍ണയും സുഹൃത്തുക്കളും ചേര്‍ന്ന് വീടിനടുത്തുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അഷ്ടമുടി കായലോരം വൃത്തിയാക്കുകയും അവിടെ നിന്നു കിട്ടിയ കുപ്പികള്‍ വൃത്തിയാക്കി അത് കലാരൂപമാക്കി മാറ്റുകയും ചെയ്തു. ഇത്തരത്തില്‍ പരിണാമപ്പെടുത്തിയ കുപ്പികളും മറ്റും ബസ് സ്റ്റാന്‍ഡിനു സമീപം ഒരു സ്റ്റാളിട്ട് വിറ്റഴിക്കുകയും ചെയ്തു.
ഇപ്പോള്‍ ഇതേ ആവശ്യവും ആഗ്രഹവുമായി ഒട്ടേറെപ്പേര്‍ അപര്‍ണയെത്തേടിയെത്തുന്നുണ്ട്. അവരെയൊക്കെ ഒരുമിച്ച് ചേര്‍ത്ത് മുന്നോട്ടു പോകാനാണ് ഇപ്പോള്‍ അപര്‍ണയുടെ പദ്ധതി. പഠിച്ച് ടീച്ചറാവണം എന്നാഗ്രഹിക്കുന്ന ഈ ബിഎഡ് വിദ്യാര്‍ത്ഥിനി എന്നും ഈ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടുപോകുമെന്നാണ് പറയുന്നത്.