UPDATES

പോസിറ്റീവ് സ്റ്റോറീസ്

‘സമത്വം പ്രവൃത്തിയിലൂടെ പഠിക്കണം’ വീട്ടുജോലിയും പഠിപ്പിക്കുന്ന ഒരു സ്‌കൂള്‍

പാചകവും ശുചീകരണവും മാത്രമല്ല, മരപ്പണികളും പ്ലംബിങ്ങും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

                       

ലിംഗ സമത്വത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ വീട്ടിലെ ജോലികള്‍ പുരുഷനും സ്ത്രീയും ഒന്നിച്ചു ചെയ്യേണ്ടതാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ എനിക്കൊന്നും ചെയ്യാന്‍ അറിയില്ല എന്നു പറഞ്ഞ് പുരുഷന്‍മാര്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്. എന്നാല്‍ സ്‌കൂളില്‍ തന്നെ വീട്ടുജേലികള്‍ ചെയ്യാന്‍ പഠിപ്പിച്ചാലൊ, സ്‌പെയ്‌നിലെ മോണ്ടി കാസ്‌റ്റെലോ എന്ന സ്‌കൂളാണ് മാതൃകാപരമായ ഈ പഠനരീതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

‘സമത്വം പ്രവൃത്തിയിലൂടെ പഠിക്കണം’ എന്ന മുദ്രാവാക്യമുയര്‍ത്തി 2018 ലാണ് സ്‌പെയ്‌നിലെ വിഗോ സിറ്റിയിലുള്ള ഈ സ്‌കൂള്‍ പാഠ്യവിഷയത്തില്‍ വീട്ടുജോലിയും ചേര്‍ത്തത്. അയണിങ്ങ്, പാചകം, വീട് ശുചീകരണം തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇതുവഴി എല്ലാ കുട്ടിള്‍ക്കും കാര്യങ്ങള്‍ പഠിക്കാനും ലിംഗ വിവേചനനമില്ലാതെ ചെയ്യേണ്ടതാണ് ഇതെല്ലാമെന്ന ചിന്ത ഉണ്ടാവുകയും ചെയ്യുന്നു. പ്രത്യേകിച്ചും ആണ്‍ കുട്ടികള്‍ക്ക്. വീട്ടിലെ ജോലിയെടുക്കുന്നത് എന്തോ മോശം കാര്യമാണെന്നു ധരിച്ച്, അതു നാണക്കേടാണെന്നു കരുതുന്ന ആണ്‍കുട്ടികള്‍ക്ക് ആ ചിന്തയില്‍ നിന്നും പുറത്തു വരാന്‍ ഈ പഠന രീതി സഹായിക്കുന്നു. പാചകവും ശുചീകരണവും മാത്രമല്ല, മരപ്പണികളും പ്ലംബിങ്ങും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

വിഷയങ്ങള്‍ പഠിപ്പിക്കുന്നത് അധ്യാപകരും ചില വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമാണ്. ഈ പദ്ധതിയിലൂടെ ഞങ്ങളുടെ കുട്ടികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നുണ്ട്. വീട് എന്നു പറയുമ്പോള്‍ അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ല എന്നും, വീട്ടുജോലികള്‍ എല്ലാവര്‍ക്കും ചെയ്യാവുന്നതാണെന്നുമുള്ള ബോധം കുട്ടികളില്‍ വളരുന്നുണ്ട് ഇപ്പോള്‍. പദ്ധതിയുടെ കോഡിനേറ്ററായ ഗബ്രിയേല്‍ ബ്രാവോ പറഞ്ഞു.

ലിംഗ സമത്വ്തതിനായി എന്തു ചെയ്യാം എന്ന സ്‌കൂള്‍ അധികൃതരുടെ ചിന്തയില്‍ നിന്നുമാണ് ഇങ്ങനെയൊരു പദ്ധതി തുടങ്ങുന്നത്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പൂര്‍ണ്ണ പിന്തുണയും നല്‍കി. ആദ്യം കുട്ടികള്‍ക്കിത് ബുദ്ധിമുട്ടായിരുന്നു എങ്കിലും പിന്നീട് അവര്‍ക്കും ഇത് ഇഷ്ട വിഷയമായി മാറി.

Read More : കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥര്‍ ശുചീകരിച്ചത് 2.5 കിലോമീറ്റര്‍ കനാല്‍

 

Related news


Share on

മറ്റുവാര്‍ത്തകള്‍