UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഇന്ത്യന്‍ വ്യോമ സേന ചരിത്രത്തിലെ ആദ്യത്തെ വനിതാ ഫ്‌ളൈറ്റ് കമാന്‍ഡര്‍; ചരിത്രത്തില്‍ ഇടംപിടിച്ച് ഷാലിസാ ധാമി

വ്യോമസേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടറും ഫ്‌ളൈയിങ് ബ്രാഞ്ചില്‍ പെര്‍മനെന്റ് കമ്മീഷനില്‍ പ്രവേശിക്കുന്ന ആദ്യ വനിതയുമാണ് ഷാലിസ ധാമി.

                       

ഇന്ത്യന്‍ വ്യോമ സേനയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഫ്‌ളൈറ്റ് കമാന്‍ഡറെന്ന നേട്ടം സ്വന്തമാക്കി ഷാലിസാ ധാമി. ഉത്തര്‍പ്രദേശിലെ ഹിന്തോണ്‍ എയര്‍ബേസിലെ ചേതക് ഹെലികോപ്റ്റര്‍ യൂണിറ്റിലാണ് ഷാലിസ നിയമിതയായത്. ഫ്‌ളൈയിങ് യൂണിറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയാണ് ഫ്‌ളൈറ്റ് കമാന്‍ഡര്‍.

കഴിഞ്ഞ 15 വര്‍ഷമായി വ്യോമസേനയില്‍ സേവനമനുഷ്ടിക്കുന്നു ധാമി. വ്യോമസേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടറും ഫ്‌ളൈയിങ് ബ്രാഞ്ചില്‍ പെര്‍മനെന്റ് കമ്മീഷനില്‍ പ്രവേശിക്കുന്ന ആദ്യ വനിതയുമാണ് ഷാലിസ ധാമി.

വ്യോമ സേനയുടെ ചെറു ഹെലികോപ്റ്ററായ ചേതകിനെ ഇനി ഷാലിസയ്ക്ക് നിയന്ത്രിക്കാം. ആറ് പേരെ അല്ലെങ്കില്‍ 500 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്റര്‍. രക്ഷാ ദൗത്യങ്ങള്‍ക്കും ചേതക് ഉപയോഗിക്കുന്നുണ്ട്. മണിക്കൂറില്‍ പരമാവധി 220 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ ഹെലികോപ്റ്ററിനു സാധിക്കും.

2017ലാണ് വ്യോമസേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടറായി ധാമി ജോലിക്കു തുടക്കം കുറിക്കുന്നത്.

Read More :ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാന്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍

Share on

മറ്റുവാര്‍ത്തകള്‍