UPDATES

പോസിറ്റീവ് സ്റ്റോറീസ്

പുല്ലുകൊണ്ട് സ്‌ട്രോ; പ്ലാസ്റ്റിക്കിനെതിരെ പുതിയ സന്ദേശവുമായി വിയറ്റ്‌നാം

ഈ സ്‌ട്രോ രണ്ട് രീതിയിലാണ് വിപണിയില്‍ എത്തിക്കുന്നത്. പച്ചയായും ഉണങ്ങിയതായും.

                       

പ്ലാസ്റ്റികിന്റെ അതിപ്രസരം തടയുക എന്ന ലക്ഷ്യത്തോടെ പുല്ലുകൊണ്ട് സ്‌ട്രോ നിര്‍മിച്ചിരിക്കുകയാണ് വിയറ്റ്‌നാമുകാരനായ ട്രാന്‍ മിന്‍ ടിന്‍. സ്‌ട്രോ നിര്‍മ്മാണ കമ്പനിയായ ഒങ് ഹട്ട് കോ യുടെ ഉടമയാണ് ഇദ്ദേഹം. പ്ലാസ്റ്റിക്കിനു പകരം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായി പലരും വന്നെങ്കിലും സ്വീകരിക്കപ്പപെട്ടത് പുല്ലുകൊണ്ടുള്ള സ്‌ട്രോയാണ്.

തെക്ക് പടിഞ്ഞാറന്‍ വിയറ്റ്‌നാമിലെ മെക്കോങ്ങ് ഡെല്‍റ്റ പ്രദേശത്തു കാണപ്പെടുന്ന ലെപിറോണിയ ആര്‍ട്ടിക്കുലേറ്റ എന്ന ശാത്രനാമത്തില്‍ അറിയപ്പെടുന്ന പുല്ലില്‍ നിന്നുമാണ് സ്‌ട്രോ നിര്‍മ്മിക്കുന്നത്. കോ ബാങ് എന്നാണ് വിയറ്റ്‌നാമില്‍ ഈ പുല്ലിനു പറയുന്നത്. പ്ലാസ്റ്റികിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന ഹട്ട് കോയുടെ ചിന്തയില്‍ നിന്നുമാണ് ഇങ്ങനെയൊരാശയം ഉരുത്തിരിയുന്നത്.

കോ ബാങ് എന്ന പുല്ല് സ്‌ട്രോയുടെ രൂപത്തില്‍ തന്നെയാണുള്ളത്. അതിനാല്‍ തന്നെ സ്‌ട്രോയായി ഉപയോഗിക്കാന്‍ എളുപ്പമാണ്. ഈ സ്‌ട്രോ രണ്ട് രീതിയിലാണ് വിപണിയില്‍ എത്തിക്കുന്നത്. പച്ചയായും ഉണങ്ങിയതായും. 20 സെന്റി മീറ്റര്‍ നീളമായിരിക്കും ഇതിനുണ്ടാവുക. പുല്ല് വൃത്തിയാക്കുനന്തിനും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പച്ച പുല്ലുകൊണ്ടുള്ള സ്‌ട്രോ എയര്‍ടൈറ്റ് ബാഗിലാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം രണ്ടാഴ്ചയോളം ഉപയോഗിക്കാം. കൂടുതല്‍ കാലം സ്‌ട്രോ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഉപ്പുവെള്ളത്തിലിട്ട് ചൂടാക്കി ഉണക്കി സൂക്ഷിച്ചാല്‍ മതി. ഉണങ്ങിയ സ്‌ട്രോയാണെങ്കില്‍ 6 മാസത്തോളം കേടുവരാതെ ഉപയോഗിക്കാം.

വലിയ വിലയല്ലാത്തതിനാലും പരിസ്ഥിതി സൗഹാര്‍ദ്ദപരമായതുകൊണ്ടും ഈ പുതിയ സംരഭത്തെ ഇരു കൈയ്യും നീട്ടി വിയറ്റ്‌നാം ജനത സ്വീകരിച്ചു കഴിഞ്ഞു.

Read More : അന്‍പത്തിമൂന്നോളം ബീച്ചുകള്‍ വൃത്തിയാക്കിയ മുത്തശ്ശി; എഴുപതു വയസിലും തളരാത്ത സേവനം

Share on

മറ്റുവാര്‍ത്തകള്‍