UPDATES

പോസിറ്റീവ് സ്റ്റോറീസ്

കാന്‍സറിനെ അതിജീവിച്ച എട്ടുവയസുകാരന്‌ അന്തര്‍ദേശീയ ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണം

കാന്‍സറിനെ മറികടന്ന് ജീവിതത്തിലേക്ക് കരുത്തോടെ കയറിവന്ന ആരോണ്യദേശ് ഗാംഗുലി മോസ്‌കോയില്‍ നടന്ന കാന്‍സറിനെ അതിജീവിച്ച കുട്ടികളുടെ അന്തര്‍ദേശീയ കായിക മത്സരത്തിലാണ് സ്വര്‍ണ്ണം നേടിയത്.

                       

കുട്ടികളുടെ ലോക ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണം നേടിയ എട്ട് വയസുകാരന്‍ ആരോണ്യദേശ് ഗാംഗുലിയുടെ വിജയം നിശ്ചയദാര്‍ഢ്യത്തിന്റെ അടയാളമാണ്. കാന്‍സറിനെ മറികടന്ന് ജീവിതത്തിലേക്ക് കരുത്തോടെ കയറിവന്ന ആരോണ്യദേശ് ഗാംഗുലി മോസ്‌കോയില്‍ നടന്ന കാന്‍സറിനെ അതിജീവിച്ച കുട്ടികളുടെ അന്തര്‍ദേശീയ കായിക മത്സരത്തിലാണ് സ്വര്‍ണ്ണം നേടിയത്.

കൊല്‍ക്കത്തക്കാരനായ ആരോണ്യദേശ് ഫുഡ്‌ബോള്‍, നീന്തല്‍, ചെസ്,ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളിലും മത്സരിച്ചിരുന്നു. ആരോണ്യദേശിനെ സംബന്ധിച്ച് ഇത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും വേദനകള്‍ നിറഞ്ഞ രോഗബാധിതമായ കാലഘട്ടത്തെ അവന്‍ മറന്നിരിക്കുന്നുവെന്നും അമ്മ കാവേരി പറയുന്നു. ആരോണ്യദേശിനെ കൂടാതെ 10 കുട്ടികളാണ് മോസ്‌കോയില്‍ നടന്ന കായിക മത്സരത്തില്‍ പങ്കെടുത്തത്. അതില്‍ ബാംഗാളില്‍നിന്ന് ആരോണ്യദേശ് മാത്രമാണുള്ളത്. രക്താര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ആരോണ്യദേശ് മുംബൈയില്‍ 2016ല്‍ ചികിത്സ തേടിയിരുന്നു.

കിമോതെറാപ്പിക്കും മറ്റ് ചികിത്സകള്‍ക്കുംശേഷം 2018ല്‍ ആരോണ്യദേശ് ക്യാന്‍സറില്‍നിന്ന് മുക്തനാവുകയായിരുന്നു. ചെക്കപ്പുകള്‍ക്കിടയിലും രണ്ട് മാസമായി ആരോണ്യദേശ് നിരന്തരം പ്രാക്റ്റീസ് നടത്തിയിരുന്നു. 5.30 ന് അവന്‍ ഓരോ ദിവസത്തേയും പ്രവര്‍ത്തികള്‍ തുടങ്ങുമെന്നും 6മുതല്‍ 7.30വരെ ഫുഡ്‌ബോള്‍ പ്രാക്റ്റീസ് നടത്തുമെന്നും, പിന്നീട് നീന്തലോ, ടേബിള്‍ ടെന്നീസോ പരിശീലിക്കുമെന്നും, വൈകുന്നേരം ഷൂട്ടിങ് ക്ലാസുകള്‍ക്ക് പോകുമെന്നും അമ്മ കാവേരി പറയുന്നു.

മണ്ണുരുകുന്ന വടക്കന്‍ റഷ്യയില്‍ ‘വെളുത്ത സ്വര്‍ണം’ തേടി മാമ്മോത്ത് അവശേഷിപ്പുകള്‍ക്കായി വേട്ട, നടക്കുന്നത് 350 കോടിയുടെ വ്യാപാരം

 

Share on

മറ്റുവാര്‍ത്തകള്‍