UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഒരുനേരത്തെ ഭക്ഷണം പോലുമില്ലാത്ത കാലമുണ്ടായിരുന്നു ഈ അമ്മയ്ക്കും മകനും; മകനെ ഇന്ത്യന്‍ ആര്‍മി ഓഫീസറാക്കി വിധവയായ അമ്മ

ഇരുപത്തൊന്‍പതാം വയസ്സില്‍ കിരണ്‍ ഇന്ത്യന്‍ ആര്‍മി ഓഫീസറായി സ്ഥാനമേല്‍ക്കുമ്പോള്‍ പറഞ്ഞത് എന്റെ വിജയം അമ്മയുടെതാണെന്നാണ്

                       

ഇരുപത്തൊന്‍പതാം വയസ്സില്‍ കിരണ്‍ ഇന്ത്യന്‍ ആര്‍മി ഓഫീസറായി സ്ഥാനമേല്‍ക്കുമ്പോള്‍ പറഞ്ഞത് എന്റെ വിജയം അമ്മയുടെതാണെന്നാണ്.‘ ഇത് എന്റെ അമ്മയുടെ വിജയമാണ്. അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ഞാന്‍ വിഷമിച്ചിരുന്ന സമയത്ത് മുഴുവന്‍ അമ്മയാണ് എനിക്കു സാധിക്കും എന്നു പറഞ്ഞ് എനിക്ക് താങ്ങായി നിന്നത് ‘കിരണിന്റെ വാക്കുകള്‍.

ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഒരു കാലം കിരണിനും അമ്മയ്ക്കും ഉണ്ടായിരുന്നു. കിരണിന് 4 വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതിനു ശേഷം നിരക്ഷരയായ അമ്മ വളരെ കഷ്ടപ്പെട്ടാണ് കിരണിനെ വളര്‍ത്തിയത്.

‘ഞാന്‍ സംസാരിക്കാന്‍ പോലും പഠിക്കാത്ത കാലത്താണ് എനിക്കച്ഛനെ നഷ്ടപ്പെട്ടത്. അതിനുശേഷം എന്നെയും സഹോദരങ്ങളെയും വളര്‍ത്താന്‍ അമ്മ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ പത്താം ക്ലാസു കഴിഞ്ഞ് ഞാനും ചെറിയ ജോലിക്കു പോകുമായിരുന്നു’. കിരണ്‍ പറയുന്നു.

ബിരുദ പഠനത്തിനുശേഷം കിരണ്‍ ശിപായിയായി സൈന്യത്തില്‍ ആറ് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ജോലിക്കിടെ പഠിച്ച് ആര്‍മി കാഡെറ്റ് കോളേജ് ടെസ്റ്റ് എഴുതുകയാണ് ചെയ്തത്. ഒരുപാട് രാത്രികള്‍ ഉറങ്ങാതിരുന്നു പഠിച്ചാണ് കിരണ്‍ ഇപ്പോള്‍ തന്റെ സ്വപ്‌നത്തിലേക്കെത്തിയിരിക്കുന്നത്.

‘എന്റെ മകന്റെ വിജയത്തില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഞാന്‍ അനുഭവിച്ച കഷ്ടതകളെല്ലാം മറക്കാന്‍ എനിക്കീ വിജയം മാത്രം മതി’. നിറഞ്ഞ പുഞ്ചിരിയോടെ കിരണിന്റെ അമ്മ ഗോലെ ലത പറഞ്ഞു.

Read More : ഭിക്ഷാടകരുടെ മക്കള്‍ക്ക് വേണ്ടി ഓപ്പണ്‍ സ്‌കൂള്‍ ആരംഭിച്ച് മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍

Share on

മറ്റുവാര്‍ത്തകള്‍