UPDATES

പ്രവാസം

വിമാന ടിക്കറ്റുകളുടെ പേരില്‍ പണം തട്ടല്‍; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

ടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോഴും കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ആളുകളെ ആകര്‍ഷിക്കുന്നത്.

                       

വിമാന ടിക്കറ്റുകളുടെ പേരില്‍ പ്രവസികളില്‍ നിന്ന് പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. വിമാനക്കമ്പനികളില്‍ നിന്നോ അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ ടിക്കറ്റെടുക്കുണമെന്ന് പൊലീസ് അറിയിച്ചു. കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്‍സികളുടെ തട്ടിപ്പിന് നിരവധിപ്പേര്‍ ഇരയായിട്ടുണ്ട്.

ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് വില്‍ക്കുന്ന പല സ്ഥാപനങ്ങള്‍ക്കും യുഎഇയില്‍ ഓഫീസ് പോലുമില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് പരസ്യം നല്‍കിയാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്. സൗജന്യ ഹോട്ടല്‍ താമസം ഉള്‍പ്പെടെയുള്ള ഇവരുടെ
പാക്കേജില്‍ ഉണ്ടാകാറുണ്ട്. വ്യാജ വെബ്‌സൈറ്റുകള്‍ക്ക് ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതും സുരക്ഷിതമല്ല. പണം നല്‍കിയവര്‍ വിമാനത്തില്‍ കയറാനായി വിമാനത്താവളങ്ങളില്‍ എത്തുമ്പോഴായിരിക്കും പലപ്പോഴും തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോഴും കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ടിക്കറ്റെടുത്ത ശേഷം പിന്നീട് പണം കൂട്ടിച്ചോദിക്കുന്ന ഏജന്‍സികളുമുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങുമെങ്കിലും ഏജന്‍സികള്‍ സമയത്ത് പണം കൈമാറാത്തതിനാല്‍ ടിക്കറ്റ് റദ്ദാക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍