UPDATES

പ്രവാസം

യുഎഇയില്‍ നിയമം ലംഘിച്ച് വാഹനമോടിച്ചു; യുവാവിന് വ്യത്യസ്തമായ ശിക്ഷ

അശ്രദ്ധമായി വാഹനമോടിച്ച കേസില്‍ എമറാത്തി യുവാവിന് സാമൂഹിക സേവനം നടത്താനുള്ള ശിക്ഷയാണ് ലഭിച്ചത്.

                       

യുഎഇയില്‍ നിയമം ലംഘിച്ച് വാഹനമോടിച്ച് പൊതുമുതല്‍ നശിപ്പിച്ച യുവാവിന് വ്യത്യസ്തമായ ശിക്ഷ നല്‍കി യുഎഇ പൊലീസ്. അശ്രദ്ധമായി വാഹനമോടിച്ച കേസില്‍ എമറാത്തി യുവാവിന് സാമൂഹിക സേവനം നടത്താനുള്ള ശിക്ഷയാണ് ലഭിച്ചത്. തെരുവ് ക്ലീന്‍ ചെയ്യുക, നശിപ്പിച്ച വസ്തുക്കള്‍ റിപ്പയര്‍ ചെയ്യുക, റോഡുകള്‍ ക്ലീന്‍ ചെയ്യുക എന്നിവയാണ് യുവാവിന് നല്‍കിയ ശിക്ഷ. ഇതോടൊപ്പം 2000 അബുദാബി ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റും 60 ദിവസത്തേയ്ക്ക് ഇയാളുടെ കാര്‍ തടഞ്ഞുവെയ്ക്കാനുമാണ് ഉത്തരവ്.

യുവാവ് പിക്കപ്പ് വാഹനമുപയോഗിച്ച് പുല്‍ത്തകിടി നശിപ്പിക്കുന്നതിന്റെ പിന്നീട് ഇതേ സ്ഥലം റിപ്പയര്‍ ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സാമൂഹിക ബോധവത്ക്കരണം കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു ശിക്ഷകൂടി നല്‍കിയതെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷപ്പെടണമെന്നും അബുദാബി പൊലീസ് പറഞ്ഞു.

Related news


Share on

മറ്റുവാര്‍ത്തകള്‍