UPDATES

പ്രവാസം

കുവൈറ്റില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അന്താരാഷ്ട്ര ഏജന്‍സി പരിശോധിക്കും

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരില്‍നിന്ന് മുഴുവന്‍ ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

                       

കുവൈറ്റില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ചുമതലപ്പെടുത്തിയെന്ന് റിപോര്‍ട്ട്. ഡാറ്റ ചെക്ക് എന്ന അന്തര്‍ദേശീയ കമ്പനിയ്ക്കാണ് ഇത് സംബന്ധിച്ച ചുമതല. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്കും ദന്ത ഡോക്റ്റര്‍മാര്‍ക്കും പുതിയ തീരുമാനം ബാധകമാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവയിലെ നഴ്സിംഗ് ജീവനക്കാര്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കി ആധികാരികത തെളിയിക്കേണ്ടി വരും. നഴ്സുമാര്‍ക്ക് പുറമേ ടെക്നീഷ്യന്മാര്‍ ദന്ത ഡോക്റ്റര്‍മാര്‍ എന്നിവര്‍ക്കും തീരുമാനം ബാധകമാണെന്നാണ് സൂചന. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ഡോക്ടര്‍മാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ വിദേശി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ചുമതല അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എപിക് സിസ്റ്റംസ് കോര്‍പറേഷന്‍ എന്ന ഏജന്‍സിയെ ഏല്‍പിച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരില്‍നിന്ന് മുഴുവന്‍ ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Share on

മറ്റുവാര്‍ത്തകള്‍