UPDATES

പ്രവാസം

വിദേശ നഴ്‌സുമാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

അതേ സമയം വിദേശ നഴ്‌സുമാരില്‍ ആര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതായി വിവരമില്ല.

                       

സ്വദേശിവത്കരണ നടപടികളുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയവും.ഘട്ടം ഘട്ടമായി മന്ത്രാലയത്തില്‍ സ്വദേശിവത്കരണ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് വിവിധ ആശുപത്രികളിലെ 200 വിദേശ നഴ്‌സുമാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ബുറൈമി, ഖസബ്, ജാലാന്‍ ബനീ ബുഅലി, സൊഹാര്‍, കസബ്, ഹൈമ, സീബ്, ബോഷര്‍, ഖൗല റോയല്‍ എന്നിവിടങ്ങളില്‍ സ്വദേശി നഴ്‌സുമാരെ നിയമിച്ച് തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. സ്വദേശികളെ ജോലിക്ക് നിയമിക്കുന്നതിന്റെ ഭാഗമായി ജോലിയുടെ വിശദ വിവരങ്ങള്‍, അക്കാദമിക് യോഗ്യതകള്‍ തുടങ്ങിയ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

അതേ സമയം വിദേശ നഴ്‌സുമാരില്‍ ആര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതായി വിവരമില്ല. യോഗ്യരായ സ്വദേശികളെ തെരഞ്ഞെടുത്ത് അഭിമുഖം നടത്തി നിയമന പട്ടിക തയാറാക്കിയ ശേഷമാകും വിദേശികള്‍ക്ക് പിരിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കുക. ഫാര്‍മസിസ്റ്റ്, അസി. ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഉള്ള മലയാളികള്‍ അടക്കം വിദേശികള്‍ക്ക് അടുത്തിടെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. ഓരോ മേഖലയിലും ജോലിക്ക് കയറിയ സ്വദേശികള്‍ക്ക് ആനുപാതികമായാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. നോട്ടീസ് ലഭിച്ചവര്‍ പിരിഞ്ഞുപോകുന്നതോടെ ഫാര്‍മസിസ്റ്റ് വിഭാഗത്തിലെ സ്വദേശിവത്കരണം ഏതാണ്ട് 95 ശതമാനത്തോളം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍