UPDATES

വായന/സംസ്കാരം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ഇന്ന് തുടക്കമാകും; 77 രാജ്യങ്ങളിലെ 1874 പ്രസാധകര്‍ പങ്കെടുക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി എഴുത്തുകാര്‍ മേളയുടെ ഭാഗമാകും.

                       

ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) യുടെ നേതൃത്തില്‍ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ഇന്ന് തുടക്കമാകും. പുസതക മേളയില്‍ 77 രാജ്യങ്ങളില്‍ നിന്നുള്ള 1874 പ്രസാധകരാണ് പങ്കെടുക്കുന്നത്.

മേളയുടെ മുപ്പത്തിഏഴാമത് എഡിഷനാണ് ഈ വര്‍ഷത്തേത്.ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശാനുസരണം 36 വര്‍ഷം മുമ്പാരംഭിച്ചതാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യയിലടക്കമുള്ള പുസ്തക പ്രസാധകരുടെ പ്രിയ മേളകളിലൊന്നായി മാറിക്കഴിഞ്ഞു. ‘അക്ഷരങ്ങളുടെ കഥ’ എന്നതാണ് ഇത്തവണ മേള അവതരിപ്പിക്കുന്ന തീം.

വായനയുടെ ആഗോള കാര്‍ണിവലെന്നു വിളിക്കാവുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഈ വര്‍ഷം 1.6 മില്യന്‍ തലക്കെട്ടുകളിലായി 20 മില്യനില്‍പരം പുസ്തകങ്ങളെത്തും. ഇതില്‍ 80,000 പുതിയ പുസ്തകങ്ങളുമുണ്ടാകും. നവംബര്‍ ഒന്നു മുതല്‍ പതിനൊന്നു വരെ  നീളുന്ന ഈ പുസ്തക മഹാമഹം ഷാര്‍ജ എക്സ്പോ സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ നിന്നും മുപ്പതില്‍പരം പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി എഴുത്തുകാര്‍ മേളയുടെ ഭാഗമാകും.

Share on

മറ്റുവാര്‍ത്തകള്‍