UPDATES

പ്രവാസം

യുഎഇയില്‍ 71 വയസുള്ള ഇന്ത്യന്‍ വംശജയ്ക്ക് ഏഴ് കോടി സമ്മാനം അടിച്ചു

35 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ഇവര്‍ 15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കെറ്റെടുക്കുന്നുണ്ട്.

                       

15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തിരുന്ന ഇന്ത്യക്കാരിക്ക് ഒടുവില്‍ 71-ാം വയസില്‍ ഭാഗ്യം തുണച്ചു. ദുബായില്‍ സ്വന്തമായി ട്രേഡിങ് കമ്പനി നടത്തുന്ന മുംബൈ സ്വദേശിനി ജയ ഗുപ്തക്കാണ് കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. പ്രവാസി ഇന്ത്യക്കാരനായ രവി രാമചന്ദ് ബച്ചാനി എന്നയാള്‍ക്കും നറുക്കെടുപ്പില്‍ ഏഴ് കോടി സമ്മാനം ലഭിച്ചു. 303, 304 സീരീസുകളില്‍ നിന്നായി നമ്പര്‍ 0993, 0969 ടിക്കറ്റുകള്‍ക്കാണ് നറുക്ക് വീണത്. മറ്റൊരു ഇന്ത്യക്കാരന് മെഴ്സിഡസ് ബെന്‍സ് കാറും സമ്മാനമായി ലഭിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴെല്ലാം താന്‍ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തിരുന്നുവെന്നും അസുഖബാധിതയായ അമ്മയെ കാണാന്‍ ഏറ്റവുമൊടുവില്‍ മേയ് 20ന് പൂനെയിലേക്ക് യാത്ര ചെയ്യവെ വിമാനത്താവളത്തില്‍ നിന്നെടുത്ത 303-ാം സീരീസിലെ 0993 -ാം നമ്പര്‍ ടിക്കറ്റിലായിരുന്നു ഏഴ് കോടിയുടെ സമ്മാനം ലഭിച്ചതെന്ന് 71  വയസ്‌കാരി ജയ പറഞ്ഞു.

35 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ഇവര്‍ 15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കെറ്റെടുക്കുന്നുണ്ട്. 37-കാരനായ രവി രാംചന്ദ് ബചാനി കഴിഞ്ഞ 14 വര്‍ഷമായി ദുബായിലെ താമസക്കാരനാണ്. ദുബായില്‍ ഗാര്‍മെന്റ് സ്ഥാപനം നടത്തിവരികയാണ്. പത്ത് വര്‍ഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നുണ്ട്. ഈ അവധിക്ക് കുടുംബവുമായി ക്രൊയേഷ്യയ്ക്ക് പോകുമ്പോഴാണ് ടിക്കെറ്റെടുത്തത്.

Related news


Share on

മറ്റുവാര്‍ത്തകള്‍