UPDATES

പ്രവാസം

വ്യാജസര്‍ട്ടിഫിക്കറ്റ്; സൗദിയില്‍ നേഴ്സിന് ഒരു വര്‍ഷം തടവും അയ്യായിരം റിയാല്‍ പിഴയും

വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് ഹൈദരാബാദ് സ്വദേശിനിയെ ദമ്മാം ക്രിമിനല്‍ കോടതിയാണ് ശിക്ഷിച്ചത്.

                       

സൗദി അറേബ്യയില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിച്ച കേസില്‍ നേഴ്സിന് ഒരു വര്‍ഷം തടവും അയ്യായിരം റിയാല്‍ പിഴയും വിധിച്ചു. വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് ഹൈദരാബാദ് സ്വദേശിനിയെ ദമ്മാം ക്രിമിനല്‍ കോടതിയാണ് ശിക്ഷിച്ചത്. നാല് വര്‍ഷം മുമ്പ് എക്സിറ്റില്‍ പോയ ഹൈദരാബാദ് സ്വദേശിനി ഉംറ വിസയില്‍ തിരിച്ചെത്തിയപ്പോള്‍ അധികൃതര്‍ പിടികൂടുകയായിരുന്നു.

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പത്ത് വര്‍ഷം നേഴ്സ് ജോലി ചെയ്തിരുന്നു ഇവര്‍. ഈ സമയം മന്ത്രാലയത്തില്‍ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. നാല് മാസം മുമ്പ് ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടുകയായിരുന്നു.

മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നത്. മുന്‍കാലങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍