UPDATES

പ്രവാസം

വ്യാജ-വിസാ പരസ്യങ്ങളിലും തൊഴില്‍ വാഗ്ദാനങ്ങളിലും വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി ദുബായ് എമിഗ്രേഷന്‍ വിഭാഗം

സന്ദര്‍ശക വിസയിലുള്ളവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.

                       

വ്യാജ-വിസാ പരസ്യങ്ങളും തൊഴില്‍ വാഗ്ദാനങ്ങളിലും നിരവധിപേര്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ദുബൈ എമിഗ്രേഷന്‍ വിഭാഗം. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ വിസാ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ദുബായ് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തൊഴില്‍ പരസ്യങ്ങളില്‍ വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ഇതുമൂലം ദുരിതത്തിലായത് സാമൂഹിക മാധ്യമങ്ങളില്‍ പൂര്‍ണമായും വിശ്വസിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നയെന്നും എമിഗ്രേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ -ഖലഫ് അല്‍ ഗൈഥ് പറഞ്ഞു. സന്ദര്‍ശകരും താമസക്കാരും തട്ടിപ്പിനിരയായവരില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യാജ സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് പലര്‍ക്കും വലിയ തുക തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതും. അനധികൃത വിസാ സ്ഥാപനങ്ങളെ സമീപിക്കുന്നത് ഉപേക്ഷിക്കണമെന്നും എമിഗ്രേഷന്‍ മേധാവി ആവശ്യപ്പെട്ടു.

പോയ വര്‍ഷം 584 ടൂറിസ്റ്റ് കമ്പനികള്‍ ഉള്‍പ്പെടെ ദുബൈയിലെ പതിനായിരത്തിലേറെ സ്ഥാപനങ്ങളില്‍ എമിഗ്രേഷന്‍ വിഭാഗം പരിശോധന നടത്തി. ഇതില്‍ 119 കമ്പനികള്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നവരാണെന്ന് കണ്ടെത്തുകയും ചെയ്തു. സന്ദര്‍ശക വിസയിലുള്ളവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.

Share on

മറ്റുവാര്‍ത്തകള്‍