UPDATES

പ്രവാസം

സൗദിയില്‍ ജനവാസ കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണശ്രമം

ഇന്നലെ ഖമീസ്മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായത്.

                       

സൗദി അറേബ്യയില്‍ ജനവാസ കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണ ശ്രമം. മിസൈല്‍ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായി സൗദി അറേബ്യയുടെ ഔദ്യോഗികവാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഖമീസ്മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായത്. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യമനിലെ സന പ്രവിശ്യയില്‍ നിന്നാണ് ഖമീസിലെ ജനവാസ കേന്ദ്രത്തിനു നേരെ മിസൈല്‍ തൊടുത്തുവിട്ടതെന്നും സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. കിംഗ് ഖാലിദ് എയര്‍ബേസ് ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന ഹൂതികളുടെ അവകാശവാദത്തെ തുര്‍ക്കി അല്‍ മാലിക്കി തള്ളി.

രാജ്യത്തിന്റെ തെക്ക് ഭാഗത്ത് അബഹ വിമാനത്താവളത്തിനു നേരെ ജൂലായ് മൂന്നിനുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ജൂണ്‍ 12ന് ഇതേ വിമാനത്താവളത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ക്കും പരിക്കേല്‍ക്കുകയും ജൂണ്‍ 23നു അബഹ വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു സിറിയക്കാരന്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍