UPDATES

പ്രവാസം

യുഎഇയില്‍ ഭാര്യയെ മര്‍ദിച്ച പ്രവാസി അറസ്റ്റില്‍

ഫുജൈറ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭാര്യയെ മര്‍ദിച്ചതായി ഇയാള്‍ സമ്മതിച്ചു.

                       

വീട്ടിലെ തര്‍ക്കത്തിനിടെ ഭാര്യയെ മര്‍ദിച്ച പ്രവാസി അറസ്റ്റിലായി. വീട്ടിലെ വാക്കുതര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ അടിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നുവെന്നാണ് അജ്മാന്‍  കോടതിയിലെ
രേഖകള്‍ പറയുന്നു. ഭാര്യ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രതിരോധിക്കുന്നതിനിടെ ഇയാള്‍ ഭാര്യയെ പിടിച്ച് ശക്തിയായി തള്ളി. ഭിത്തിയില്‍ ഇടിച്ച് ഭാര്യയുടെ ബോധം പോയതോടെയാണ് പ്രശ്‌നം ഗുരുതരമായത്. ബോധരഹിതയായ ഭാര്യയെ ഭര്‍ത്താവ് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഫുജൈറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭര്‍ത്താവ് ഉപദ്രവിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു.

ഫുജൈറ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭാര്യയെ മര്‍ദിച്ചതായി ഇയാള്‍ സമ്മതിച്ചു. ഉപദ്രവിക്കണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്നും ദേഷ്യം വന്നപ്പോള്‍ സംഭവിച്ച് പോയതാണെന്നുമായിരുന്നു ഇയാളുടെ വാദം. പ്രാഥമിക വാദം കേട്ട കോടതി കേസ് മറ്റൊരു തീയ്യതിയിലേക്ക് മാറ്റിവെച്ചു.

Related news


Share on

മറ്റുവാര്‍ത്തകള്‍